ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന കുടിവെള്ള പദ്ധതിയായ കാവേരി അഞ്ചാം ഘട്ടത്തിന് ഒക്ടോബർ 16ന് തുടക്കമാകും. നഗരത്തിൽ 110 ഗ്രാമങ്ങളിലെ നാല് ലക്ഷം വീടുകളിലായി 50 ലക്ഷത്തോളം ആളുകൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതാണ് പദ്ധതി. 4,336 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡെപ്യൂട്ടി ഡി.കെ. ശിവകുമാറും ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്യും.
ജപ്പാൻ ഇൻ്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി, ബെംഗളൂരുവിലേക്ക് പ്രതിദിനം 775 എംഎൽഡി കാവേരി ജലം അധികമായി നൽകുമെന്നും ഏകദേശം 5 ദശലക്ഷം ആളുകൾക്ക് പ്രയോജനം ചെയ്യുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
2014-ൽ ആസൂത്രണം ചെയ്ത പദ്ധതി യശ്വന്ത്പുർ, ദാസറഹള്ളി, ബൈതരായണപുര, സൗത്ത് ബെംഗളൂരു, മഹാദേവപുര, രാജരാജേശ്വരി നഗർ, കെംഗേരി, ബൊമ്മനഹള്ളി തുടങ്ങിയ പ്രദേശങ്ങൾക്ക് ഗുണം ചെയ്യും. പദ്ധതി അടുത്ത ദശാബ്ദത്തേക്ക് നഗരത്തിൻ്റെ ജല ആവശ്യങ്ങൾ നിറവേറ്റുമെന്നും വാട്ടർ ടാങ്കർ മാഫിയകൾക്കെതിരെ പ്രവർത്തിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു.
നിലവിൽ നാല് ഘട്ടങ്ങളിലായി 1,450 എംഎൽഡി വെള്ളമാണ് ബെംഗളൂരുവിൽ ലഭിക്കുന്നത്. പദ്ധതിയുടെ അഞ്ചാം ഘട്ടം വഴി മാത്രം 775 എംഎൽഡി ജലം നഗരത്തിന് അധികമായി ലഭിക്കും. രാജ്യത്തെ ഏറ്റവും വലിയ ജലവിതരണ പദ്ധതികളിൽ ഒന്നാണിതെന്നും ശിവകുമാർ പറഞ്ഞു. 2014-ൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചെങ്കിലും ഫണ്ട് അപര്യാപ്തത കാരണം കാലതാമസം നേരിടുകയായിരുന്നു.
TAGS: KARNATAKA | CAUVERY PROJECT
SUMMARY: Cauvery Stage V project launch on Oct 16
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…