ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന കുടിവെള്ള പദ്ധതിയായ കാവേരി അഞ്ചാം ഘട്ടത്തിന് ഒക്ടോബർ ആദ്യവാരത്തിൽ തുടക്കമാകും. നഗരത്തിൽ 110 ഗ്രാമങ്ങളിലെ നാല് ലക്ഷം വീടുകളിലായി 50 ലക്ഷത്തോളം ആളുകൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതാണ് പദ്ധതി. അടുത്ത ദശാബ്ദത്തേക്ക് നഗരത്തിൻ്റെ ജല ആവശ്യങ്ങൾ പദ്ധതി നിറവേറ്റുമെന്നും വാട്ടർ ടാങ്കർ മാഫിയകൾക്കെതിരെ പ്രവർത്തിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു.
നിലവിൽ നാല് ഘട്ടങ്ങളിലായി 1,450 എംഎൽഡി വെള്ളമാണ് ബെംഗളൂരുവിൽ ലഭിക്കുന്നത്. പദ്ധതിയുടെ അഞ്ചാം ഘട്ടം വഴി മാത്രം 775 എംഎൽഡി ജലം നഗരത്തിന് അധികമായി ലഭിക്കും. രാജ്യത്തെ ഏറ്റവും വലിയ ജലവിതരണ പദ്ധതികളിൽ ഒന്നാണിതെന്നും ശിവകുമാർ പറഞ്ഞു. 2014-ൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചെങ്കിലും ഫണ്ട് അപര്യാപ്തത കാരണം കാലതാമസം നേരിടുകയായിരുന്നു. തോറെക്കാടനഹള്ളി, ഹരോഹള്ളി, തതാഗുനി എന്നിവിടങ്ങളിൽ മൂന്ന് ഹൈടെക് ബൂസ്റ്റർ പമ്പിംഗ് സ്റ്റേഷനുകൾ കൂടി നിർമ്മിച്ചിട്ടുണ്ട്.
TAGS: BENGALURU | WATER PROJECT
SUMMARY: Cauvery Stage V project to be launched on October
ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോതമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മ സ്ഥാപകൻ…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…