ബെംഗളൂരു: കാവേരി ജല കണക്ഷനുകൾക്ക് അധിക നിരക്ക് ആവശ്യപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) അറിയിച്ചു. അപേക്ഷകർ ഔദ്യോഗിക ബിഡബ്ല്യൂഎസ്എസ്ബി ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് കാവേരി കണക്ഷനുകൾക്ക് അപേക്ഷിക്കണമെന്നും ഇടനിലക്കാരെ ഒഴിവാക്കണമെന്നും ബിഡബ്ല്യുഎസ്എസ്ബി ചെയർമാൻ ഡോ. രാം പ്രസാദ് മനോഹർ പറഞ്ഞു.
കണക്ഷനുകൾക്കായി അധിക പണം ആവശ്യപ്പെടുന്നവർക്കെതിരെ ക്രിമിനൽ കേസുകൾ ഫയൽ ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചുകഴിഞ്ഞാൽ, ബിഡബ്ല്യൂഎസ്എസ്ബി ഉദ്യോഗസ്ഥർ ചട്ടങ്ങൾക്കനുസൃതമായ നടപടികളുമായി മുന്നോട്ട് പോകും. പുതിയ കണക്ഷനുകൾക്കുള്ള നിരക്കുകൾ വ്യക്തമാക്കുന്ന ഡിമാൻഡ് നോട്ടീസുകൾ അപ്പാർട്ട്‌മെൻ്റുകൾ, വാണിജ്യ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കണം.
നിയമപരമായി നിശ്ചയിച്ചിട്ടുള്ള ചാർജുകൾ ബിഡബ്ല്യൂഎസ്എസ്ബിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമേ അടക്കാൻ പാടുള്ളു. അംഗീകൃത ഡിമാൻഡ് നോട്ടീസ് ഫീസിന് മുകളിൽ തുക ആവശ്യപ്പെടുന്നവർക്കെതിരെ ക്രിമിനൽ കേസുകൾ ഫയൽ ചെയ്യണമെന്ന് ഡോ മനോഹർ ബോർഡ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. കണക്ഷനുകൾ നൽകുന്നത് നിരീക്ഷിക്കാൻ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ കീഴിൽ പ്രത്യേക വിജിലൻസ് സെൽ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
TAGS: BENGALURU | BWSSB
SUMMARY: Bengaluru water body warns against illegal charges for Cauvery water connections
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…