ബെംഗളൂരു: കരകവിഞ്ഞൊഴുകിയ കാവേരി നദിയിലെ അണക്കെട്ടുകള്‍ക്ക് ബഗിന സമർപ്പണം നടത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. കൃഷ്ണരാജ സാഗർ (കെആർഎസ്) ജലസംഭരണിയിലെത്തിയാണ് സിദ്ധരാമയ്യ ബഗിന സമർപ്പിച്ചത്. ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, മറ്റ് മന്ത്രിമാരും അദ്ദേഹത്തിനൊപ്പം ബഗിന സമർപ്പണത്തിൽ പങ്കെടുത്തു. ബഗിന അർപ്പിച്ച ശേഷം ഡി.കെ. ശിവകുമാർ കാവേരി പ്രതിമയിൽ പൂജ നടത്തി.
തുടർന്ന് മുഖ്യമന്ത്രി കെഎസ്ആർ അണക്കെട്ട് പരിശോധിച്ചു. 124.80 ആണ് പരമാവധി സംഭരണശേഷി. അണക്കെട്ടിലേക്കെത്തുന്നത് 60,016 ക്യുസെക്സ് വെള്ളവും പുറത്തേക്കൊഴുക്കുന്നത് 52.020 ക്യുസെക്സുമാണ്. രണ്ടുവർഷത്തിനുശേഷമാണ് കെ.ആർ.എസ്. അണക്കെട്ടിൽ പരമാവധിശേഷിക്ക് അടുത്ത് ജലനിരപ്പെത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
TAGS: KARNATAKA | CAUVERY
SUMMARY: CM and Deputy CM offer traditional bagina to Cauvery river at KRS dam
കോട്ടയം: തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കണ്ടെയ്‌നര്‍ ലോറി കയറി മരിച്ചു. അടിയം ശ്രീനാരായണ വിലാസത്തില്‍ പ്രമോദ് സുഗുണന്റെ…
തൃശൂർ: സിപിഐയിൽ നിന്ന് രാജിവെച്ച തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൃഷ്ണാപുരത്ത്…
കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി.എം. വിനുവിന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോൺഗ്രസിന്‍റെ കോഴിക്കോട് മേയർ സ്ഥാനാർഥിയായിരുന്നു…
ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീഗനറിൽ വച്ചാണ് യുവാവിനെ…
ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍…