ബെംഗളൂരു: കാവേരി നദീജല പ്രശ്‌നത്തിൽ കർണാടക സർക്കാർ തീരുമാനത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്നാട്. പ്രതിദിനം 8000 ക്യുസെക്സ് കാവേരി ജലം വിട്ടുനൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് തമിഴ്നാടിന്റെ പ്രതികരണം.
തങ്ങൾക്ക് അർഹതപ്പെട്ട ജലം വിട്ടുനൽകാത്ത കർണാടകയുടെ നിലപാട് അപലപനീയമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തിങ്കളാഴ്ച പറഞ്ഞു. വിഷയത്തിൽ എല്ലാ രാഷ്ട്രീയപാർട്ടി നേതാക്കളുടെയും അടിയന്തര യോഗം ചൊവ്വാഴ്ച സർക്കാർ വിളിച്ചുചേർത്തിട്ടുണ്ട്. ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകന്റെ അധ്യക്ഷതയിൽ രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലാണ് യോഗം.
ജൂലൈ 15 വരെ കർണാടകയിലെ നാല് പ്രധാന അണക്കെട്ടുകളിലെ മൊത്തം സംഭരണം 75.586 ടിഎംസി അടിയാണെങ്കിൽ തമിഴ്നാട്ടിലെ മേട്ടൂർ റിസർവോയറിലെ ജലനിരപ്പ് 13.808 ടിഎംസി അടി മാത്രമാണെന്നാണ് തമിഴ്‌നാടിന്റെ വാദം. കൂടാതെ കാലാവസ്ഥ പ്രവചനമനുസരിച്ച് വരും ദിവസങ്ങളിൽ കർണാടകയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ (സിഡബ്ല്യുആർസി) നിർദ്ദേശപ്രകാരം വെള്ളം വിട്ടുനൽകാൻ കർണാടക വിസമ്മതിക്കുന്നത് തമിഴ്നാട്ടിലെ കർഷകരോടുള്ള വഞ്ചനയാണെന്നും ഇത് അംഗീകരിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
TAGS: KARNATAKA | TAMILNADU | CAUVERY WATER
SUMMARY: Tamilnadu against karnataka govts decision on cauvery water dispute
പാലക്കാട്: വാളയാറിലെ ആള്‍കൂട്ടക്കൊലപാതകത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ് അന്വേഷിക്കുക.…
കോഴിക്കോട്: ആറു വയസ്സുകാരനായ മകനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് കാക്കൂര്‍ രാമല്ലൂര്‍…
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ച് കയറിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്. ശ്രീലങ്കൻ സ്വദേശിയാണ് പിടിയിലായത്. മെറ്റാ ഗ്ലാസ്…
തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്നും ഇതുസംബന്ധിച്ച്…
ബെംഗളൂരു: ക്രിസ്മസ്സിനെ വരവേറ്റുകൊണ്ട് കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റിൻ്റെ കരോൾ ഗായക സംഘം ഭവനങ്ങൾ സന്ദർശിച്ച് കരോൾ ഗാനങ്ങൾ ആലപിക്കുകയും…
വയനാട്: പുല്‍പ്പള്ളി വണ്ടിക്കടവില്‍ കടുവാക്രമണത്തില്‍ മരിച്ച കൂമൻ മാരൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വയനാട് വന്യജീവി…