കൊച്ചി: സാങ്കേതിക തകരാറിനെ തുടർന്ന് വന്ദേഭാരത് എക്സ്പ്രസ് ഒന്നര മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി. ഷൊർണൂരിനടുത്താണ് ട്രെയിൻ കുടുങ്ങിക്കിടക്കുന്നത്. ട്രെയിനിന്റെ ഡോർ സ്റ്റക്കാണെന്നും പുറത്തുപോലും ഇറങ്ങാനാകുന്നില്ലെന്നും യാത്രക്കാർ പറഞ്ഞു. തിരുവനന്തപുരത്തേക്കുള്ള ട്രെയിനാണ് വഴിയില്‍ കുടുങ്ങിയത്.
ഷൊർണൂരിനും വള്ളത്തോള്‍ നഗറിനും ഇടയിലാണ് ട്രെയിൻ കുടുങ്ങിയത്. 10 മിനിറ്റിനുള്ളില്‍ തകരാർ പരിഹരിക്കുമെന്നാണ് ജീവനക്കാർ യാത്രക്കാരോട് പറഞ്ഞതെങ്കിലും ഒരു മണിക്കൂറോളമായി പ്രശ്ന പരിഹാരമുണ്ടായിട്ടില്ല. 5.50ന് ഷൊർണൂർ സ്റ്റേഷനില്‍ നിന്ന് മുന്നോട്ടെടുത്ത ട്രെയിൻ അല്‍പ്പം കഴിഞ്ഞു തന്നെ നിന്നു. പിന്നീട് ഏഴ് മണിയായിട്ടും ട്രെയിൻ നീങ്ങിത്തുടങ്ങിയിട്ടില്ല. തകരാർ പരിഹരിക്കാനുള്ള ഊർജിതമായ ശ്രമങ്ങള്‍ തുടരുകയാണ്.
ട്രെയിനിലെ വൈദ്യുത ബന്ധം ഇടയ്ക്കിടെ നിലയ്ക്കുന്നുണ്ട്. ഒന്ന് പുറത്തേക്ക് പോലും പോകാനാകാത്തത് വല്ലാത്ത ബുദ്ധിമുട്ടിലാക്കുന്നുവെന്ന് യാത്രക്കാർ പറയുന്നു. മുഴുവൻ സീറ്റുകളിലും യാത്രക്കാരുണ്ട്. ബാറ്ററി ചാർജ് തീർന്നതിനാലാണ് ട്രെയിൻ സ്റ്റക്കായതെന്നാണ് റെയില്‍വേ യാത്രക്കാരോട് അനൗണ്‍സ് ചെയ്തത്. ഉടൻ തന്നെ യാത്ര തുടരാനാകുമെന്ന് അധികൃതർ യാത്രക്കാർക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.
TAGS : VANDE BHARAT
SUMMARY : Kasaragod – Thiruvananthapuram vandebharat breakdown; The train has been on the road for hours
തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ നിന്നാണ് യുവതി താഴെ…
ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ ഭാരത് മാല എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു. തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ…
തിരുവനന്തപുരം: മണ്ഡല കാലത്തോടനുബന്ധിച്ച് കേരളത്തിന് അഞ്ച് സ്പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണറെയിൽവേ. ആഴ്ചതോറും സർവീസ് നടത്തുന്ന അഞ്ച് സ്പെഷ്യല്‍ ട്രെയിനുകളാണ്…
ബെംഗളൂരു: കേരള പിറവി, കന്നഡ രാജ്യോത്സവം വിപുലമായ പരിപാടികളോടെ ആഘോഷമാക്കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍. കന്നഡ പതാക ഉയര്‍ത്തല്‍, മധുര…
സൊനോറ: മെക്സിക്കോയില്‍ സൂപ്പർമാർക്കറ്റിൽ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് ദാരുണാന്ത്യം. 12ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ…
ബെംഗളൂരു: എംബിഎ ബിരുദധാരിയായ 25 കാരിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നോർത്ത് ബെംഗളൂരു…