കാസറഗോഡ് ചെറുവത്തൂരില്‍ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. അതിഥി തൊഴിലാളിയാണ് മരിച്ചത്. പശ്ചിമ ബംഗാള്‍ കൊല്‍ക്കത്ത സ്വദേശി മുംതാജ് മിര്‍ ആണ് മരിച്ചത്.
മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നാല് പേരാണ് മണ്ണിനടിയില്‍ പെട്ടത്. ഇവരെ രക്ഷപ്പെടുത്തി. മട്ടലായി ഹനുമാരമ്പലം ഭാഗത്താണ് അപകടം. മട്ടലായിയില്‍ ദേശീയ പാത നിര്‍മാണ പ്രവൃത്തിയ്ക്കിടെ മണ്ണ് ഇടിയുകയായിരുന്നു.
മണ്ണിടിച്ചിലില്‍ ഒരാള്‍ മരണപ്പെട്ട സംഭവത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ദുഃഖം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്താനും സംഭവ സ്ഥലം സന്ദര്‍ശിച്ച് സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്താനും
കാസറഗോഡ് ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ജില്ലാ പോലീസ് മേധാവിയുമായും മന്ത്രി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.
<BR>
TAGS : LANDSLIDE | KASARAGOD
SUMMARY : One worker dies, 3 injured in landslide during Kasaragod National Highway construction
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 880 രൂപ വര്‍ധിച്ച് 89,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,245…
ബെംഗളൂരു: ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി താരം മാനുവല്‍ ഫ്രെഡറിക് (78) ബെംഗളൂരുവില്‍ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.…
കൊച്ചി: കേരളത്തിന് സീ പ്ലെയിൻ റൂട്ടുകള്‍ ലഭിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഏവിയേഷൻ വകുപ്പില്‍ നിന്നും കേരളത്തിന് 48…
കോട്ടയം: വൈക്കം തോട്ടുവക്കത്തിന് സമീപം കാര്‍ കനാലിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് ഒറ്റപ്പാലം രജിസ്ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒറ്റപ്പാലം…
കൊച്ചി: സംസ്ഥാന വ്യാപകമായി കേരള പോലീസ് നടത്തിയ ഓപ്പറേഷൻ സൈ ഹണ്ടിൽ രജിസ്‌റ്റർ ചെയ്‌തത് 382 കേസുകൾ. 263 പേർ…
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ കഴിഞ്ഞ 266 ദിവസമായി ആശമാർ നടത്തുന്ന രാപ്പകൽ സമരം അവസാനിക്കുന്നു. കേരളപ്പിറവി ദിനത്തിൽ വിജയ പ്രഖ്യാപനം…