കാസറഗോഡ്: പയസ്വിനിപ്പുഴയിൽ എരിഞ്ഞിപ്പുഴ പാലത്തിനടുത്ത് കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. സഹോദരങ്ങളുടെ മക്കളാണ് മൂവരും. എരിഞ്ഞിപ്പുഴയിലെ സിദ്ദീഖിന്റെ മകൻ റിയാസ് (16), അഷ്‌റഫിന്റെ മകൻ യാസീൻ (13), ഇവരുടെ സഹോദരിയുടെ മകൻ സമദ് (13) എന്നിവരാണ് മരിച്ചത്. ശനി പകൽ രണ്ടിനാണ് നാടിനെ നടുക്കിയ അപകടം.
അവധി ആഘോഷിക്കാനായാണ് മൂവരും എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തിയത്. കുട്ടികൾ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു എന്ന് കരുതുന്നു. ആദ്യം റിയാസിന്റെ മൃതദേഹവും നാലുമണിയോടെ യാസീന്റേയും അഞ്ചരയോടെ സമദിന്റെയും മൃതദേഹം കണ്ടെത്തി. മൃതദേഹം ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ. സ്കൂബാടീമും കുറ്റിക്കോലിൽ നിന്നുള്ള ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്. മഞ്ചേശ്വരത്താണ് സമദിന്റെ വീട് കൃസ്‌മസ് അവധിയായതിനാൽ ഉമ്മയുടെ വീട്ടിൽ വന്നതായിരുന്നു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു എംഎൽഎ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സിജി മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ എം ധന്യ, പി വി മിനി എന്നിവർ സ്ഥലത്ത് എത്തി.
<BR>
TAGS : DROWN TO DEATH | KASARAGOD NEWS
SUMMARY : Three students drowned in Kasaragod river while taking a bath
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…
ബെംഗളൂരു: തൃശൂർ കുറ്റൂർ ചീരാത്ത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്രഡ് ഹാർട്ട്സ്…
പെഷവാർ: വടക്കൻ പാകിസ്ഥാനിൽ മിന്നൽ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് പ്രളയം ഏറ്റവുമധികം…
തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് ട്യൂഷന്‍ അധ്യാപകനെ കരമന…