കാസറഗോഡ് : കാസറഗോഡ് വട്ടംതട്ടയില്‍ ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തിന് കുറുകെ പുലി ചാടി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം ദമ്പതിമാർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. അമയിലെ ഗൃഹപ്രവേശനചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ടി. രാഘവൻ, എ. ശോഭന എന്നിവർ സഞ്ചരിച്ച വാഹനത്തിന് മുൻപിലേക്കാണ് പുലി ചാടിവീണത്. വട്ടംതട്ടയിൽനിന്ന് ഒയോലം വഴിയാണ് പായങ്ങാട്ടേക്ക് പോകുന്നത്.
വാഹനം അതിവേഗതയില്‍ ഓടിച്ചുപോയതിനാല്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് ഇരുവരും രക്ഷപ്പെടുകയായിരുന്നു. ഏതാനും ദിവസം മുമ്പ് ഒയോലത്ത് മുള്ളന്‍പന്നിയെ പുലി കടിച്ചുകൊന്നിരുന്നു. കൊളത്തൂരില്‍ ഗുഹയില്‍ കുടുങ്ങിയ പുലി ചാടിപ്പോയതിനെ തുടര്‍ന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയായും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പുലിയുടെ വയറില്‍ പന്നിക്കെണി കുരുങ്ങിയതിനാല്‍ അധികദൂരം പോകാന്‍ കഴിയില്ലെന്ന് വനപാലകര്‍ വ്യക്തമാക്കിയിരുന്നു. പുലിയെ കുടുക്കാന്‍ കൂടും സ്ഥാപിച്ചിരുന്നു. എന്നാല്‍ പുലി ആര്‍ക്കും പിടികൊടുക്കാതെ ഒളിച്ചുകഴിയുകയാണ്. കരിച്ചേരി, കൊളത്തൂര്‍ ഭാഗങ്ങളില്‍ പുലിയുടെ സാന്നിധ്യം ഇപ്പോഴും ഉണ്ടെന്നാണ് നാട്ടുകാര്‍ കരുതുന്നത്. പകലും രാത്രിയും വിദ്യാർഥികളടക്കം ഒട്ടേറെ യാത്രക്കാരാണ് ഗ്രാമീണവഴികളിലൂടെ നടന്നുപോകുന്നത്. പുലിയെ പിടികൂടാന്‍ സാധിക്കാത്തതിനാല്‍ ആളുകള്‍ ഭയത്തോടെയാണ് പുറത്തിറങ്ങുന്നത്. കാടുകള്‍ നിറഞ്ഞ പ്രദേശത്ത് എവിടെയെങ്കിലും പുലി ഒളിച്ചിരിക്കുന്നുണ്ടാകാമെന്നാണ് സംശയം
<br>
TAGS : LEOPARD ATTACK | KASARAGOD NEWS
SUMMARY : A tiger jumped across the vehicle in which the Kasaragod couple was traveling
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…
ബെംഗളൂരു: കർണാടക ആർടിസി ബസും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചാമരാജനഗർ ഹാനൂർ തലബെട്ടയില്‍ വെള്ളിയാഴ്ച…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും പ്രഭാഷകന്‍ ബിജു കാവില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാദീപ്തി അനുമോദനം, പ്രവര്‍ത്തന…
പത്തനംതിട്ട: ശബരിമല നട ചിങ്ങമാസ പൂജയ്‌ക്കായി ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍…