കാസറഗോഡ്: കാസര്‍ഗോഡ് പുലിയെ ചത്തനിലയില്‍ കണ്ടെത്തി. അഡൂരിലെ വീട്ടുവളപ്പിലെ കിണറ്റിലാണ് പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ദേലമ്പാടി പഞ്ചായത്തിലെ തലപ്പച്ചേരിയിലെ മോഹനയുടെ വീട്ടുവളപ്പിലെ കിണറിലാണ് രാവിലെ ചത്ത പുലിയെ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി.
മൂന്ന് ദിവസമായി വീട്ടിലെ മോട്ടോർ കേടായിരുന്നു. കിണറില്‍ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് പുലി കിണറിലുള്ളതായി കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വെറ്ററിനറി സർജനും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തിയ ശേഷം കിണറില്‍ നിന്ന് പുറത്തെത്തിക്കും.
പ്രദേശത്ത് ദിവസങ്ങളായി പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. രണ്ടു ദിവസം മുമ്പ് തൊട്ടടുത്ത കർണാടക വനമേഖലയില്‍ ആനകള്‍ തമ്മില്‍ ഏറ്റുമുട്ടി ഒരു ആന ചെരിഞ്ഞിരുന്നു. മൂന്നു മാസം മുമ്പ് ദേലംപാടിയില്‍ പന്നിക്ക് വെച്ച കെണിയില്‍ വീണ് പുലി ചത്തിരുന്നു.
TAGS : KASARAGOD | LEOPARD
SUMMARY : A leopard was found dead in a well in the Kasaragod
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…