Categories: KERALATOP NEWS

കാസറഗോഡ് സെന്‍റ് ഓഫ് പാർട്ടിക്ക് ലഹരി; സ്കൂളുകളിൽ നിരീക്ഷണം ശക്തമാക്കി പോലീസ്

കാസറഗോഡ് : കാസറഗോഡ് പത്താം ക്ലാസ് സെന്റ് ഓഫ് പാർട്ടിക്കിടെ സ്‌കൂളിൽ നിന്ന് ലഹരി കണ്ടെത്തിയ സംഭവത്തിന് പിന്നാലെ സ്‌കൂളുകളിൽ പരിശോധന ശക്തമാക്കി പോലീസ്. ജില്ലയിലെ എല്ലാ സ്കൂളുകളിലും പരിശോധന ശക്തമാക്കും. ലഹരി ബന്ധമുള്ള കൂടുതൽ കണ്ണികൾ സ്കൂളുകളിൽ പ്രവ‍ർത്തിക്കുന്നു എന്നാണ് പോലീസ് നി​ഗമനം.

കഴിഞ്ഞ ദിവസമാണ് ജില്ലയിലെ  ഒരു സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥികൾ ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചത്.ഇതിനെ തുടർന്ന് സ്കൂളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് കാസർ​ഗോഡ് ഡി വൈ എസ് പി സുനിൽ കുമാർ സി കെ യുടെ മേൽനോട്ടത്തിൽ കാസറഗോഡ് സബ് ഇൻസ്‌പെക്ടർ പ്രദീഷ് കുമാർ എം പി യുടെ നേതൃത്വത്തിലുള്ള വനിതാ പോലീസ് അടക്കമുള്ള സംഘം സ്കൂളിൽ പരിശോധന നടത്തുകയും സംശയം തോന്നിയ വിദ്യാർഥികളെ പരിശോധിച്ചതിൽ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.

അതേസമയം സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. 500 രൂപ ചെലവിട്ടാണ് ഏജന്‍റിൽ നിന്നും കുട്ടികൾ കഞ്ചാവ് വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. നാല് കുട്ടികൾ ചേർന്നാണ് കഞ്ചാവ് വാങ്ങിയത്. ഓരോ കുട്ടിയും 100 മുതൽ 150 രൂപ നൽകി. കുട്ടികളിൽ നിന്നും 11.47 ഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. നഗരത്തിലെ സ്‌കൂളിലെ നാല് ആൺകുട്ടികൾ നിന്നായാണ് ലഹരി കണ്ടെടുത്തത്. നേരത്തെയും വിദ്യാർഥികൾ ലഹരി ഉപയോഗിച്ചതായി വിവരമുണ്ട്. സെന്‍റ് ഓഫ് പാർട്ടി നടക്കുന്ന സ്‌റ്റേജിന്‍റെ പിറകുവശത്ത് നിന്നുമാണ് പോലീസ് കഞ്ചാവുമായി വിദ്യാർഥികളെ പിടികൂടിയത്. കളനാട് സ്വദേശി സമീറിൽ നിന്നാണ് കഞ്ചാവ് വാങ്ങിയെന്നാണ് കുട്ടികള്‍ പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കെതിരെ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. പിടിയിലായ സമീർ നേരത്തെയും ലഹരി മരുന്ന് കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
<BR>
TAGS : KASARAGOD NEWS | DRUG CASES
SUMMARY : Kasaragod Sent off party; Police tighten surveillance in schools

Savre Digital

Recent Posts

വിജയനഗര സാമ്രാജ്യത്തിലെ ചക്രവർത്തി കൃഷ്ണ ദേവരായറായി ഋഷഭ് ഷെട്ടി; ചിത്രമൊരുക്കുക സൂപ്പർ ഹിറ്റ് സംവിധായകൻ

ബെംഗളൂരു: കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടി, വിജയനഗര സാമ്രാജ്യത്തിലെ ചക്രവർത്തി കൃഷ്ണ ദേവരായറായി വേഷമിടുന്നതായി റിപ്പോർട്ട്. ജോധ അക്ബർ,…

4 hours ago

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞു കയറി; നാലു വയസ്സുകാരന് ദാരുണാന്ത്യം, അമ്മയ്ക്ക് പരുക്ക്

വാഗമൺ: കോട്ടയം വഴിക്കടവിൽ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി നാലു വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശികളുടെ മകനായ…

4 hours ago

പോപ്പുലർ ഫ്രണ്ട് നിരോധനം; 10 സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടി കോടതി റദ്ദാക്കി

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടി കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി റദ്ദാക്കി. ഉടമകളും…

4 hours ago

ചിപ്സിലും മിക്സച്ചറിലും വെളുത്ത പൊടി; പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് ജയിലിലേക്ക് എംഡിഎംഎ കടത്താൻ ശ്രമം; യുവതി അറസ്റ്റിൽ

മംഗളൂരു: മംഗളൂരു ജില്ലാ ജയിലിലേക്ക് പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് എംഡിഎംഎയ്ക്കു സമാനമായ വസ്തു കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. രംസൂനയാണ് പിടിയിലായത്.…

5 hours ago

ബെംഗളൂരുവിലെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം; നെഞ്ചിൽ തമിഴിൽ പച്ചക്കുത്ത്

ബെംഗളൂരു: കെങ്കേരി ആർവി കോളജിനു സമീപത്തെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതോടെ എത്തിയ…

5 hours ago

അഹമ്മദാബാദ് വിമാനാപകടം: ചാടിക്കയറി നിഗമനങ്ങളിലേക്ക് എത്തരുത്, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ ജൂണ്‍ 12-ന് നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും അന്തിമ റിപ്പോര്‍ട്ട്…

5 hours ago