കാസറഗോഡ് : നായന്മാർമൂല ആലംപാടി സ്കൂളില്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് 32 കുട്ടികള്‍ ചികിത്സയില്‍. സ്‌കൂളില്‍ നിന്ന് നല്‍കിയ പാലില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് സംശയം. പാലിന് രുചി വ്യത്യാസം ഉണ്ടായിരുന്നുവെന്ന് അധ്യാപിക പറഞ്ഞു. വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് 3.15 നാണ് പാല്‍ വിതരണം നടത്തിയത്. എല്‍കെജി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്.
പല കുട്ടികളും സ്‌കൂളില്‍ വച്ചുതന്നെ പാല്‍ കുടിച്ചു. ചില വിദ്യാര്‍ഥികള്‍ പാല്‍ വീട്ടിലേക്ക് കൊണ്ടുപോയി. വൈകുന്നേരമാണ് കുട്ടികളില്‍ പലര്‍ക്കും ഛര്‍ദ്ദി ഉണ്ടായത്. തുടര്‍ന്ന് വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മൂന്ന് ആശുപത്രികളിലായാണ് 32 കുട്ടികള്‍ ചികിത്സയിലുള്ളത്. ആദ്യം 18 കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ കുട്ടികളെ ചികിത്സയ്‌ക്ക് എത്തിച്ചതോടെ അത് 32 ആയി ഉയരുകയായിരുന്നു. അതേസമയം ആശുപത്രിയിൽ ചികിത്സയിൽ ഉള്ള വിദ്യാര്‍ഥികളിൽ ആരുടെയും നില ഗുരുതരമല്ല
സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ഇന്ന് ശേഖരിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം. സ്കൂളിലെ പാൽ വിതരണം നിർത്തിവച്ചിട്ടുണ്ട്.
<BR>
TAGS : FOOD POISON
SUMMARY : Food poisoning in Kasaragod school; 32 children in hospital, health department investigation
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…