Categories: KERALATOP NEWS

കാസ ആർഎസ്എസിൻ്റെ മറ്റൊരു മുഖം; എംവി ഗോവിന്ദൻ മാസ്റ്റർ

കോട്ടയം: കാസ ആര്‍എസ്എസിന്റെ മറ്റൊരു മുഖമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ക്രിസ്ത്യാനികള്‍ക്ക് ഇടയിലുള്ള വര്‍ഗീയ പ്രസ്ഥാനമാണ് കാസ. ക്രിസ്ത്യാനികൾക്ക് ഇടയിലുള്ള വർഗീയവാദ പ്രസ്ഥാനമാണ് കാസയെന്നും മുസ്ലീം വിരുദ്ധതയാണ് ഇതിൻ്റെ മുഖമുദ്രയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോട്ടയത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിസ്ത്യാനികള്‍ക്കിടയിലാണ് കാസ പ്രവര്‍ത്തിക്കുന്നതെന്നും ഇതിന്റെ പിന്നില്‍ ആര്‍എസ്എസ് ആണെന്നും ഗോവിന്ദന്‍ പറഞ്ഞു. ആര്‍എസ്എസ് പറയുന്ന വാദമാണ് ജമാത്തെ ഇസ്‌ലാമി പറയുന്നത്. ഒരുവശത്ത് ഭൂരിപക്ഷ വര്‍ഗീയതയും മറുവശത്ത് ന്യൂനപക്ഷ വര്‍ഗീയതയുമാണ്. ഇത് രണ്ടുംകൂടി ഇടത് മുന്നണിയെ പരാജയപ്പെടുത്താനാണ് നീക്കം. ഇവര്‍ എല്ലാം എതിര്‍ത്തിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
<BR>
TAGS : CASA | M V GOVINDAN
SUMMARY : Another face of Casa RSS; MV Govindan Master

Savre Digital

Recent Posts

മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനം; മരണം മൂന്നായി

ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപനക്കാരൻ യു.പി സ്വദേശി സലിം (40)…

15 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് മണ്ണാർക്കാട് നെച്ചുള്ളി വീട്ടില്‍ എൻ. ഉണ്ണികൃഷ്ണൻ നായർ (90) ബെംഗളൂരുവില്‍ അന്തരിച്ചു. ഇന്ത്യൻ എയർഫോഴ്സ് (റിട്ട) ഹോണററി…

44 minutes ago

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി ജോഷി ഫിലിപ്പ് ചുമതലയേറ്റു

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ജോഷി ഫിലിപ്പ് ചുമതലയേറ്റു. എല്ഡിഎഫ് സ്ഥാനാര്ഥി പെണ്ണമ്മ ജോസഫിനെ ഏഴിനെതിരേ 16 വോട്ടുകൾക്കു…

1 hour ago

കലാസംവിധായകൻ കെ. ശേഖര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കലാ സംവിധായകൻ കെ. ശേഖർ (72) അന്തരിച്ചു. തിരുവനന്തപുരം സ്റ്റാച്യുവിലുള്ള വീട്ടിലായിരുന്നു അന്ത്യം. 'മൈ ഡിയർ കുട്ടിച്ചാത്തൻ'…

2 hours ago

പാലക്കാട് നാലുവയസുകാരനെ കാണാതായി

പാലക്കാട്: ചിറ്റൂരില്‍ ആറ് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനായ സുഹാനെയാണ്…

3 hours ago

പുഷ്പ 2വിന്റെ പ്രദര്‍ശനത്തിനിടെ യുവതി മരിച്ച സംഭവം; അല്ലു അര്‍ജുനെതിരെ കുറ്റപത്രം സമര്‍പ്പിച്ച്‌ പോലീസ്

ഹൈദരാബാദ്: 'പുഷ്പ 2: ദ റൂള്‍' എന്ന സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍…

3 hours ago