ബെംഗളൂരു: കാർവാറിൽ നിന്ന് കൊച്ചിയിലേക്ക് പോയ ഗ്യാസ് ടാങ്കറിൽ നിന്ന് ആസിഡ് ചോർച്ചയുണ്ടായി. ദക്ഷിണ കന്നഡ ജില്ലയിൽ ദേശീയപാത 66ൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഗ്യാസ് ടാങ്കറിൽ കൊണ്ടുപോകുകയായിരുന്ന ഹൈഡ്രോക്ലോറിക് ആസിഡ് ആണ് ചോർന്നത്. സമീപവാസികളോട് ജാഗ്രത പാലിക്കാനും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉടൻ അറിയിക്കാനും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.
മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൻ്റെയും (എംആർപിഎൽ) അഗ്നിശമന സേനയുടെയും സംഘങ്ങൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണ്. മംഗളൂരു സിറ്റി പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. കോട്ടേക്കർ ഉച്ചിലയ്ക്ക് സമീപം വൈകുന്നേരം 5 മണിയോടെയാണ് സംഭവം നടന്നതെന്നും ചോർച്ച ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ വാഹനം നിർത്തുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.
ചോർച്ച കാരണം സമീപവാസികൾക്ക് ശ്വാസതടസ്സം നേരിടേണ്ടിവരുമെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. ഹൈവേയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിട്ടില്ല. പ്രദേശവാസികൾക്കോ യാത്രക്കാർക്കോ ഇതുവരെ പ്രത്യേക നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ല. അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.
TAGS: KARNATAKA | GAS TANKER LEAK
SUMMARY: Hydrochloric acid leaks from gas tanker on NH-66
കൊല്ലം: ശബരിമല സ്വർണപ്പാളി കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജുഡീഷല്‍ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്കു ദീർഘിപ്പിച്ചു.…
കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി മര്‍വാന്‍, കോഴിക്കോട് കക്കോടി…
ബെംഗളൂരു: ചിത്രപ്രിയ കൊലക്കേസിൽ തെളിവുശേഖരണത്തിന്റെ ഭാഗമായി അന്വേഷണസംഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളേജിലെ സഹപാഠികളിൽ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരോൾ ആഘോഷം ഷെട്ടിഹള്ളി ലാസ്യ നൃത്തഭവനിൽ 21 ന് ഉച്ചയ്ക്ക് 2.45ന് നടക്കും.…
എറണാകുളം: കോതമംഗലം കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ചു കോളേജ് വിദ്യാർഥി മരിച്ചു. പുതുപ്പാടി കോളജിലെ ബി.സി.എ അവസാന വർഷ വിദ്യാർഥി…
വാഷിംഗ്ടൺ ഡിസി: സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ പൗരന്മാർക്കും പാലസ്തീനിയൻ അഥോറിറ്റി പാസ്പോർട്ട് കൈവശമുള്ളവർക്കും യുഎസിലേക്കുള്ള പ്രവേശനം ഇനി അനുവദിക്കില്ലെന്ന്…