ബെംഗളൂരു: കാർവാറിൽ പാലം തകർന്ന് പുഴയിൽ വീണ ലോറി വിജയകരമായി കരയ്ക്ക് എത്തിച്ചു. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം.
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് ദൗത്യം ആരംഭിച്ചത്. ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘം കാളി നദിയുടെ ആഴങ്ങളിലേക്ക് ഇറങ്ങി. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്തിയശേഷം കരയിൽ സജ്ജീകരിച്ച അഞ്ച് ക്രയിനുകളിൽ നിന്ന് ഇരുമ്പ് വടങ്ങൾ ലോറിയിലേക്ക് ഘടിപ്പിച്ചു. തുടർന്ന് ലോറി പതിയെ കരയിലേക്ക്. നദിയിൽ നിന്ന് 200 മീറ്റർ അകലെയുണ്ടായിരുന്ന ലോറിയെ മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിലാണ് കരയ്ക്ക് കയറ്റിയത്.
സദാശിവഗഡിനെ കാര്‍വാറുമായി ബന്ധിപ്പിക്കുന്ന പഴയ കാളി പാലമാണ് തകര്‍ന്നുവീണത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഈ സമയത്ത് പാലത്തിലൂടെ കടന്നുപോകുകയായിരുന്ന ട്രക്ക് പുഴയിലേക്ക് പതിക്കുകയായിരുന്നു.
ഡ്രൈവറെ മത്സ്യത്തൊളിലാളികളാണ് രക്ഷപ്പെടുത്തിയത്. തമിഴ്‌നാട് സ്വദേശിയായ ബാല മുരുകന്‍ ആണ് രക്ഷപ്പെട്ടത്. ഇയാളെ കാര്‍വാറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലേക്ക് മാറ്റിയിരിന്നു.
ഗോവയെയും കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന കാളി നദിക്ക് കുറുകെയുള്ള 40 വര്‍ഷം പഴക്കമുള്ള പാലമാണിത്. കാർവാറിലേത് പോലെ ഷിരൂരിലെ ദൗത്യവും വിജയത്തിലെത്തിക്കുമെന്ന് ഈശ്വർ മാൽപെ പറഞ്ഞു.
TAGS: KARNATAKA | BRIDGE COLLAPSE
SUMMARY: Lorry fallen into kali river after karwar bridge collapse found by eswar malpe team
കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…