ബെംഗളൂരു: കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. മൈസൂരു കെ.ആർ. നഗർ താലൂക്കിലെ മഞ്ചനഹള്ളിക്ക് സമീപം ബുധനാഴ്ചയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് മൈസൂരുവിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. മൈസൂരുവിലെ കനകദാസ നഗറിൽ താമസിക്കുന്ന ചിക്കമഗളൂരു മുഡിഗരെ സ്വദേശി ഡ്രൈവർ സുനിൽ (34) ആണ് മരിച്ചത്.
അപകടത്തിൽ രമേശ് എന്നയാൾക്ക് ഗുരുതര പരുക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹാസനിലേക്ക് പോകുന്ന വഴിയാണ് സുനിൽ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. ബസ് യാത്രക്കാരിൽ ചിലർക്കും നിസ്സാര പരുക്കുകളുണ്ട്. സംഭവത്തിൽ കെ.ആർ. നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
TAGS: KARNATAKA | ACCIDENT
SUMMARY: One dies after car crashes into. Ksrtc bus
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭയിൽ പാസാക്കി. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ്…
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവ ത്തിൽ ഒരാൾ അറസ്റ്റിൽ .ചിത്രദുർഗയിലെ ഗവൺമെൻ്റ് വിമൺസ്…
തിരുവനന്തപുരം: ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും…