Categories: KARNATAKATOP NEWS

കാർ കർണാടക ആർടിസി ബസുമായി കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കാർ കർണാടക ആർടിസി ബസുമായി കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ ഗദഗ് നരഗുണ്ടിലെ കൊന്നൂർ ഗ്രാമത്തിന് സമീപമാണ് സംഭവം. ഹുബ്ബള്ളി-ബാഗൽകോട്ട് ഹൈവേയിൽ വെച്ച് എൻഡബ്ല്യൂകെആർടിസി (നോര്‍ത്ത് വെസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍) ബസും കാറും കൂട്ടിയിടിക്കുകയായിരുന്നു.

ഗദഗ് സ്വദേശികളായ രുദ്രപ്പ അങ്ങാടി (55), രാജേശ്വരി (45), മക്കളായി ഐശ്വര്യ (16), വിജയ് (12) എന്നിവരാണ് മരിച്ചത്. രുദ്രപ്പയുടെ കുടുംബം കല്ലൂർ ബസവേശ്വര ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നെന്നും, ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ നരഗുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS: KARNATAKA | ACCIDENT
SUMMARY: Four of a family dies after car collides with nwkrtc bus

Savre Digital

Recent Posts

മതവികാരം വ്രണപ്പെടുത്തല്‍; അര്‍മാന്‍ മാലിക്കിനും ഭാര്യമാര്‍ക്കും സമന്‍സ് അയച്ച് കോടതി

ചണ്ഡീ​ഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…

4 hours ago

വാട്സാപ്പ് ഓഡിയോ ക്ലിപ്പിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു, ഭാര്യയ്ക്ക് പരുക്ക്, മൂന്ന് പേര്‍ അറസ്റ്റിൽ

ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…

4 hours ago

ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഭാഗവതസത്ര വിളംബര യോഗം 17 ന്

ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…

4 hours ago

എടിഎമ്മിൽ കവർച്ച നടത്താൻ ശ്രമം; കള്ളനെ കൈയോടെ പിടികൂടി പോലീസ്

ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…

5 hours ago

തമിഴ്നാട് ​ഗവർണറിൽ നിന്ന് ബിരുദം സ്വീകരിക്കാതെ കോൺവൊക്കേഷൻ വേദിയിൽ വിയോജിപ്പ് അറിയിച്ച് പി.എച്ച്.ഡി വിദ്യാർഥിനി

ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…

5 hours ago

സവർക്കർ പരാമർശം: ജീവന് ഭീഷണിയുണ്ടെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…

6 hours ago