Categories: KARNATAKATOP NEWS

കാർ ഡിവൈഡറിലിടിച്ച് അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: കാർ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. ചിത്രദുർഗ ജില്ലയിലെ തലക്കുവിന് സമീപമുള്ള ഹിരേഹല്ല ഗേറ്റിന് സമീപം തിങ്കളാഴ്ച രാവിലെയാണ് അപകടം. ബെള്ളാരി സ്വദേശികളായ ഹോം ഗാർഡ് സൂപ്രണ്ട് ഗോപിനാഥ് (50), ഭാര്യ ശ്രീലത (42) എന്നിവരാണ് മരിച്ചത്.

ഗോപിനാഥ് മംഗളൂരു കേഡറിലാണ് സേവനമനുഷ്ഠിക്കുന്നത്. ശ്രീലത എംജിഎം സ്‌കൂളിൽ അധ്യാപികയായിരുന്നു. ഇവർ മുൾബാഗലിൽ നിന്ന് ബെള്ളാരിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ദമ്പതികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവരുടെ മകൾ ശ്രേയ, മകൻ ശ്രീനിവാസ് എന്നിവരെ ഗുരുതര പരുക്കുകളോടെ ചിത്രദുർഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചിത്രദുർഗ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Ballari couple die, two children seriously injured in accident

Savre Digital

Recent Posts

തൃശൂര്‍ വോട്ട് കൊള്ള; സുരേഷ് ഗോപിയുടെ സഹോദരന് ഇരട്ട വോട്ട്

തൃശൂർ: സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ്…

4 minutes ago

നിര്‍ത്തിയിട്ടിരുന്ന വിമാനത്തിലേക്ക്‌ ചെറുവിമാനം ഇടിച്ചിറങ്ങി; വൻ തീപിടിത്തം

വാഷിങ്ടണ്‍: ലാൻഡിങ്ങിനിടെ നിർത്തിയിട്ടിരുന്ന വിമാനത്തിലേക്ക്‌ ചെറുവിമാനം ഇടിച്ചിറങ്ങി തീപിടിച്ചു. മൊണ്ടാനയിലെ കാലിസ്പെല്‍ സിറ്റി വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ ആർക്കും ഗുരുതര…

56 minutes ago

നിവിൻ പോളിയ്ക്ക് ആശ്വാസം; വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2…

1 hour ago

മക്കളുമായി കിണറ്റില്‍ ചാടി കുഞ്ഞു മരിച്ച സംഭവം; അമ്മ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂർ പരിയാരത്ത് മക്കളുമായി കിണറ്റില്‍ ചാടിയതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തില്‍ അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 6 വയസ്സുകാരനായ…

2 hours ago

സ്വര്‍ണവിലയിൽ വീണ്ടും കുറവ് രേഖപെടുത്തി

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കുറഞ്ഞ് സ്വര്‍ണവില 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു…

3 hours ago

പൊട്ടിത്തെറിച്ചത് പവര്‍ ബാങ്കല്ല; തിരൂരില്‍ വീട് പൂര്‍ണമായി കത്തിയ സംഭവത്തില്‍ വീട്ടുടമ അറസ്റ്റില്‍

മലപ്പുറം: തിരൂരില്‍ വീട് കത്തി നശിച്ച സംഭവത്തില്‍ വീട്ടുടമസ്ഥന്റെ വാദങ്ങള്‍ തെറ്റെന്ന് പോലിസ്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചല്ല തീപിടിച്ചതെന്നും, ഉടമസ്ഥന്‍…

3 hours ago