ബെംഗളൂരു: കാർ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. ചിത്രദുർഗ ജില്ലയിലെ തലക്കുവിന് സമീപമുള്ള ഹിരേഹല്ല ഗേറ്റിന് സമീപം തിങ്കളാഴ്ച രാവിലെയാണ് അപകടം. ബെള്ളാരി സ്വദേശികളായ ഹോം ഗാർഡ് സൂപ്രണ്ട് ഗോപിനാഥ് (50), ഭാര്യ ശ്രീലത (42) എന്നിവരാണ് മരിച്ചത്.
ഗോപിനാഥ് മംഗളൂരു കേഡറിലാണ് സേവനമനുഷ്ഠിക്കുന്നത്. ശ്രീലത എംജിഎം സ്‌കൂളിൽ അധ്യാപികയായിരുന്നു. ഇവർ മുൾബാഗലിൽ നിന്ന് ബെള്ളാരിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ദമ്പതികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവരുടെ മകൾ ശ്രേയ, മകൻ ശ്രീനിവാസ് എന്നിവരെ ഗുരുതര പരുക്കുകളോടെ ചിത്രദുർഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചിത്രദുർഗ പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Ballari couple die, two children seriously injured in accident
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…
ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾക്ക് പരുക്ക്. കെങ്കേരിക്ക് സമീപത്തുള്ള ജ്ഞാന ഭാരതി ക്യാമ്പസിനുള്ളില്‍ ചൊവ്വാഴ്ച…