ബെംഗളൂരു: കാർ മരത്തിലിടിച്ച് മൂന്ന് എഞ്ചിനീയറിങ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുലർച്ചെ ബംഗാർപേട്ട് മെയിൻ റോഡിലെ സഹകാർ നഗറിലാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന ഓഡി കാർ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിക്ക് സാരമായി പരുക്കേറ്റു. ഹാസൻ സ്വദേശി ഹർഷവർധൻ, ബെള്ളാരി സ്വദേശി ബസവരാജ്, കാർ ഓടിച്ചിരുന്ന ബംഗാർപേട്ട സ്വദേശി പ്രജ്വൽ എന്നിവരാണ് മരിച്ചത്. ബംഗാർപേട്ട് സ്വദേശിയായ സായി ഗഗനാണ് പരുക്കേറ്റത്.
ബെംഗളൂരുവിൽ നിന്ന് ബംഗാർപേട്ടിലേക്ക് വരികയായിരുന്നു ഇവർ. ആഗസ്റ്റ് 11ന് നടക്കാനിരിക്കുന്ന സായി ഗഗൻ്റെ സഹോദരിയുടെ വിവാഹത്തിന് ക്ഷണക്കത്ത് വിതരണം ചെയ്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബെംഗളൂരുവിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികളാണ് എല്ലാവരും. മുമ്പിലുണ്ടായിരുന്ന ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. കോലാർ റൂറൽ പോലീസ് സംഭവത്തിൽ കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: 3 engineering students dead after car crashes into tree in Kolar, one miraculously survives
ബെംഗളൂരു: പൊതുഇടങ്ങളിൽ മാലിന്യം കത്തിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ബാംഗ്ലൂർ സോളിഡ് വേസ്‌റ്റ് മാനേജ്മെൻ്റ് ലിമിറ്റഡ് (ബിഎസ്‌ഡബ്ല്യൂഎംഎൽ). 2016 ലെ ഖരമാലിന്യ…
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി. ഫ്ലോറിക്കൻ റോഡിലാണ് സംഭവം. പുലർച്ചെ രണ്ടുമണിയോടെയാണ്…
കാസറഗോഡ്: കുമ്പളയ്ക്ക് സമീപം ബന്തിയോട് മുട്ടം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടിയിലെ സി.പി. ഫാത്തിമത്ത് മിര്‍സാന (28)…
ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്‍ (കെഎംഎഫ്) ഉത്പന്നമായ നന്ദിനി ബ്രാൻഡിൽ വ്യാജനെയ്യ് വിൽപ്പന നടത്തിയ നാലുപേർ അറസ്റ്റിൽ. കെഎംഎഫ് വിതരണക്കാരൻ…
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ്…
ബെംഗളൂരു: ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം ഭഗവതിപ്പാടി പനമ്പിള്ളി വീട്ടില്‍ നാരായണന്‍ രാജന്‍ പിള്ള (എന്‍ആര്‍ പിള്ള- 84) ബെംഗളൂരുവില്‍ അന്തരിച്ചു.…