ബെംഗളൂരു: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ബെള്ളാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ബിംസ്) ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ആന്ധ്രാപ്രദേശിന് സമീപം വിടപനകലിൽ ഞായറാഴ്ചയാണ് അപകടം. ഡോ ഗോവിന്ദരാജു, ഡോ. യോഗേഷ്, അഭിഭാഷകൻ വെങ്കിട്ടനായിഡു (55) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അമരഗൗഡ പാട്ടീലിന് ഗുരുതരമായി പരുക്കേറ്റു. സുഹൃത്തക്കളായ നാല് പേരും വിദേശയാത്ര കഴിഞ്ഞ് ബെള്ളാരിയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അനന്തപുർ റൂട്ട് വഴി ബെള്ളാരിയിലേക്ക് പോകുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ആന്ധ്രപ്രദേശ് പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: BIMS doctors, lawyer die on spot, one critical after car crashes into tree in Ballari
ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ തീരുവ ഭീഷണികളിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ട്രംപിനെ 'സബ്ക ബോസ്'…
കൊച്ചി: വിമാനയാത്രയ്ക്കിടയില്‍ യാദൃച്ഛികമായി മുഖ്യമന്ത്രിയെ കണ്ടുമുട്ടിയപ്പോഴത്തെ സെല്‍ഫി ചിത്രത്തിനൊപ്പം കുറിപ്പുമായി നടി അഹാന കൃഷ്ണ. 'ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം.…
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ 31-ാമത് വാര്‍ഷിക പൊതുയോഗവും, കുടുംബ സംഗമവും 15 ന് രാവിലെ 10.30-ന് ദാസറഹള്ളി ചൊക്കസാന്ദ്ര…
ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന്…
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കാര്‍…