ബെംഗളൂരു: കാർ റോഡരികിലെ മഴവെള്ള ഓടയിലേക്ക് മറിഞ്ഞ് കാസറഗോഡ് സ്വദേശിയായ ഫോട്ടോഗ്രാഫർ മരണപ്പെട്ടു. ബന്തിയോട് സ്വദേശിയും ഉപ്പളയിലെ സ്റ്റുഡിയോ ഉടമയുമായ സൂര്യനാരായണൻ (51) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മംഗളൂരു-ഉഡുപ്പി ദേശീയപാതയിൽ കോടിക്കൽ ക്രോസിന് സമീപത്താണ് അപകടമുണ്ടായത്.
പണമ്പൂർ നന്ദികേശ്വര ക്ഷേത്രത്തിലെ ഒരു പരിപാടി ചിത്രീകരിക്കാൻ പോകുന്നതിനിടെയാണ് കാര്‍ അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് കാർ ഓടയിലേക്ക് പതിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 6. 15 ഓടെയായിരുന്നു അപകടം. ഓടയിലേക്ക് പതിച്ച കാർ ചെളിവെള്ളത്തിൽ താഴുകയും രക്ഷപ്പെടാനവാതെ സൂര്യനാരായണൻ കാറിനകത്ത് കുടുങ്ങുകയുമായിരുന്നു.
വർഷങ്ങളോളം ഉഡുപ്പിയിലെ കെഡിയൂർ വാർൺ ലാബിൽ ജോലി ചെയ്തിരുന്ന സൂര്യനാരായണൻ, അടുത്ത കാലത്താണ് ഉപ്പളയ്ക്ക് സമീപം സ്വന്തമായി ഒരു ഫോട്ടോഗ്രാഫി സ്റ്റുഡിയോ ആരംഭിച്ചത്. ഉഡുപ്പിയിൽ ‘വർ സൂര്യ’ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം സാമൂഹിക പ്രവർത്തകനുമായിരുന്നു.
പണമ്പൂർ ട്രാഫിക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
<BR>
TAGS : CAR ACCIDENT, MANGALURU,
SUMMARY : Car overturns into rainwater drain; Kasaragod native photographer dies tragically
തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്നുമുതൽ വിതരണം ചെയ്യും. 62 ലക്ഷത്തോളം പേർക്ക് 1,600 രൂപവീതം ലഭിക്കും. ഇതിനായി…
കൊച്ചി: സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ…
ജറുസലം: തെക്കൻ ഇസ്രയേലിലെ എയ്‌ലത് നഗരത്തിൽ ഡ്രോൺ ആക്രമണം. യെമനിൽനിന്നും അയച്ച ഡ്രോൺ ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്‌ലത്…
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്‌ഡ് കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്‍…
ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. 2026 മെയ് 30 വരെ…
ന്യൂഡല്‍ഹി: സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും പ്രായപരിധിയിൽ ഇളവ് നൽകാൻ ധാരണയായി. ഡി.രാജയ്ക്ക് മാത്രം ഇളവെന്ന്…