Categories: KARNATAKATOP NEWS

കാർ മേൽപ്പാലത്തിൽനിന്ന് വീണ് മലയാളി ദമ്പതിമാർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ ഉഡുപ്പി കുന്താപുര ദേശീയപാത 66-ല്‍ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂര്‍ സ്വദേശികളായ ദമ്പതിമാർ മരിച്ചു. ചൊക്ലി നിടുമ്പ്രം കാരാറത്ത് സ്കൂളിനടുത്ത അൽമർവ്വയിൽ തൈപറമ്പത്ത് മുനവ്വർ (48), ഭാര്യ സമീറ (35) എന്നിവരാണ് മരിച്ചത്. സാരമായി പരുക്കേറ്റ മകൻ സഹലിനെ (19) മണിപ്പാൽ കെ.എം.സി. ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

മഹാരാഷ്ട്ര സാംഗ്ലിയിലെ മീറജിൽ നിന്നും ചെറിയപെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് വരുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്. കുന്താപുരയ്ക്കും ഉഡുപ്പിയ്ക്കും ഇടയിൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് എതിർവശത്ത്, മേൽപ്പാലത്തിലൂടെ പോവുകയായിരുന്ന കാർ സർവീസ് റോഡിനും ഹൈവേയ്ക്കും ഇടയിലുള്ള ഡിവൈഡറിൽ നിയന്ത്രണം വിട്ട് ഇടിക്കുകയും താഴെ സർവീസ് റോഡിലേക്ക് തലകീഴായി വീഴുകയുമായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ സമീറ മരിച്ചു. മുനവ്വർ ബുധനാഴ്ച ഉച്ചയോടെ ആസ്പത്രിയിൽ മരിച്ചു.

മീറജിൽ ബോംബെ സ്റ്റാർ ബേക്കറിയുടമയാണ് മുനവ്വർ. കോയമ്പത്തൂരിൽ വിദ്യാർഥിനിയായ മിനാ ഫാത്തിമ മകളാണ്. പരേതരായ ദയരോത്ത് ഹംസയുടെയും തൈപ്പറവത്ത് ആസ്യയുടെയും മകനാണ് മുനവ്വർ. സഹോദരങ്ങൾ: ടി.പി. നയീം, മനാഫ്, ഷെഫീഖ്, സഫൂറ, ഷാഹിന, ഷഫീന, ഷഹാന, ജസീറ. തലശ്ശേരി സൈദാർപള്ളിയിലെ അബ്ദുള്ളാസിൽ ചെറിയാണ്ടി അബ്ദുള്ളയാണ് സമീറയുടെ പിതാവ്. മാതാവ്: പരേതയായ കൈതാൽ ഹാജറ.

The post കാർ മേൽപ്പാലത്തിൽനിന്ന് വീണ് മലയാളി ദമ്പതിമാർ മരിച്ചു appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

മെഡിസെപ്പ് ഒന്നാംഘട്ടം ജനുവരി 31 വരെ നീട്ടി

തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…

5 hours ago

സി.ബി.എസ്.ഇ 10,12 പരീക്ഷാ തീയതികളിൽ മാറ്റം

ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…

5 hours ago

പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങുമോ?; ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ

കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ…

6 hours ago

നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചുകയറി; കുട്ടി മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…

7 hours ago

സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ, അതിർത്തികൾ അടച്ചു

സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…

8 hours ago

അന്ധകാര നിർമ്മിതികളെ അതിജീവിക്കണം- കെ. ആർ. കിഷോർ

ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…

8 hours ago