കാർ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ആന്ധ്രയിലെ. ചിറ്റൂർ ബംഗരുപാലം ടൗൺ മേൽപ്പാലത്തിലായിരുന്നു ശനിയാഴ്ചയാണ് സംഭവം. അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റു.
ദൊഡ്ഡബല്ലാപുരയിൽ നിന്നുള്ള ഏഴ് തീർഥാടകരായിരുന്നു കാറിലുണ്ടായിരുന്നത്. രംഗയ്യ (56), ലക്ഷ്മി (35) എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്ന് സ്ത്രീകളും ഒരു കുഞ്ഞും ഉൾപ്പെടെ അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റു.
തിരുമല ക്ഷേത്രത്തിൽ ദർശനത്തിനായി പോകുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മേൽപ്പാലത്തിൽ നിന്ന് താഴേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.
TAGS: NATIONAL | ACCIDENT
SUMMARY: Two pilgrims from Bengaluru killed, 5 hurt in a road mishap near Chittoor
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്സ്ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…
മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…
ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…