കാർ മേൽപ്പാലത്തിൽ നിന്ന് തലകീഴായി മറിഞ്ഞു; നാല് പേർക്ക് പരുക്ക്

ബെംഗളൂരു: കാർ മേൽപ്പാലത്തിൽ നിന്ന് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. യശ്വന്ത്പുര മേൽപ്പാലത്തിലാണ് സംഭവം. അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് മീഡിയനിൽ തട്ടിയ ശേഷം മറിയുകയായിരുന്നു. ഹ്യുണ്ടായ് ക്രെറ്റ എസ്‌യുയാണ് അപകടത്തിൽ പെട്ടത്.

സഞ്ജയ്‌നഗറിൽ നിന്ന് രാജാജിനഗറിലേക്ക് മടങ്ങവേയാണ് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. വഴിയാത്രക്കാർ ഓടിയെത്തി കാറിലുണ്ടായിരുന്നവരെ ഉടൻ പുറത്തെടുത്തു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യശ്വന്ത്പുര ട്രാഫിക് പോലീസ് കേസെടുത്തു.

TAGS: BENGALURU | ACCIDENT
SUMMARY: Four hurt as car overturns at flyover

Savre Digital

Recent Posts

‘ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിൽ’: കോടതിവിധിയിൽ പ്രതികരിച്ച് മഞ്ജു വാര്യര്‍

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ…

7 minutes ago

മത്സ്യബന്ധന ബോട്ട് കടലില്‍ കത്തിനശിച്ചു; തൊഴിലാളികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: മംഗളൂരു തീരത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ട് കത്തിനശിച്ചു. മഷ്രിക് എന്ന ട്രോളിംഗ്…

17 minutes ago

നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യരല്ലെന്ന് തിരിച്ചറിഞ്ഞു, അവകാശങ്ങൾ നിഷേധിക്കപ്പെട്ടു; കോടതി വിധിയില്‍ ആദ്യ പ്രതികരണവുമായി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ ആദ്യമായി പ്രതികരിച്ച് അതിജീവിത. നിയമത്തിന് മുമ്പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും…

56 minutes ago

ക്വിസ് മത്സരം സംഘടിപ്പിച്ചു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം ക്വിസ് മത്സരം സംഘടിപ്പിച്ചു. ബെംഗളൂരുവിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികൾ മത്സരത്തിൽ പങ്കെടുത്തു. ജയന്ത് കെ അജയ്, രവിപ്രസാദ്‌…

1 hour ago

സിഡ്നി ബീച്ചിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു

സിഡ്നി: ആസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഹനുക്കാഹ് എന്ന ജൂതന്മാരുടെ ആഘോഷ പരിപാടിക്കിടെയാണ്  അക്രമികള്‍…

3 hours ago

ബെംഗളൂരു-മംഗളൂരു റൂട്ടില്‍ വന്ദേഭാരത് സർവിസ് നടത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: തീരദേശ കർണാടകയിലെ യാത്രക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ബെംഗളൂരുവിൽ നിന്ന് മംഗളൂരു, ഉഡുപ്പി, കാർവാർ എന്നിവിടങ്ങളിലേക്ക് വന്ദേഭാരത് എക്സ്പ്രസ് സർവീസ്…

4 hours ago