ബെംഗളൂരു: കാർ യാത്രക്കാർക്ക് നേരെ മുളകുപൊടി എറിഞ്ഞ് അഞ്ച് ലക്ഷം രൂപ കവർച്ച ചെയ്തു. കോപ്പാളിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കുഷ്താഗി താലൂക്കിലെ കിലാരിഹട്ടി ദഗ്ഗിക്ക് സമീപം കാറിൽ സഞ്ചാരിച്ചവരാണ് കവർച്ചക്കിരയായത്.
റായ്ച്ചൂർ ലിംഗസുഗൂരിൽ നിന്ന് കോപ്പാളിലേക്ക് വരികയായിരുന്ന ടൊയോട്ട ഇന്നോവ വാഹനം രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് തടഞ്ഞുനിർത്തിയത്. കാറിന്റെ ഗ്ലാസ് താഴ്ത്താൻ പറഞ്ഞ ശേഷം ഇവർക്ക് നേരെ മുളകുപൊടി എറിയുകയും, ബ്ലേഡുകൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപയടങ്ങിയ ബാഗുമായാണ് പ്രതികൾ രക്ഷപ്പെട്ടത്.
ആക്രമണത്തിൽ പരുക്കേറ്റ ശിവാനന്ദ് ഇടനാൽ, വിജയ് മഹന്തേഷ് പല്ലെദ്, ഖാലിദ് ചാവോസ് എന്നിവരെ താവരഗേര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ താവരഗെര പോലീസ് കേസെടുത്തു.
TAGS: KARNATAKA | ROBBERY
SUMMARY: Robbers waylay car, loot Rs 5 lakh from occupants after throwing chilli powder at them
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…
ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…
ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ് ഉടമയായിരുന്നു. ഭാര്യ: രാമപുരം…
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ്…
ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…