തിരുവനന്തപുരം: നെടുമങ്ങാട് പുതുകുളങ്ങരയില് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടര വയസ്സുകാരന് മരിച്ചു. ആര്യനാട്-പറണ്ടോട് സ്വദേശി വിഷ്ണു-കരിഷ്മ ദമ്പതികളുടെ മകന് ഋതിക് ആണ് മരിച്ചത്.
ഇന്നലെ അര്‍ധരാത്രിയാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ കാര്‍ പാലത്തിന് സമീപത്തെ കുറ്റിയില്‍ ഇടിച്ച് മറിയുകയായിരുന്നു. പിന്‍വശത്തെ സീറ്റിലായിരുന്ന കുഞ്ഞ് ഇടിയുടെ ആഘാതത്തില്‍ ഡോര്‍ തുറന്നു പോയതിനെ തുടര്‍ന്ന് തെറിച്ച് പുറത്തേക്ക് വീഴുകയായിരുന്നു. കുഞ്ഞിന്റെ മുകളിലേക്ക് കാര്‍ മറിയുകയും ചെയ്തു. കുഞ്ഞ് സംഭവ സ്ഥലത്തു തന്നെ മരിച്ചു.
രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഋതിക്കിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
<BR>
TAGS : ACCIDENT | THIRUVANATHAPURAM
SUMMARY : Car overturns after hitting a roadside tree: Tragic end for two-and-a-half-year-old
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ്…
പട്ന: ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വെ. ടൈംസ് നൗവിന് വേണ്ടി ജെവിസി പോള്‍ നടത്തിയ അഭിപ്രായ…
കാസറഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ…
കോഴിക്കോട്: നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ് നിവാസില്‍ സഞ്ജയെ (33…
കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും…
പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന് മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന് സായി ആണ് മരിച്ചത്.…