ബെംഗളൂരു: കാർ റോഡിലെ ബാരിക്കേഡിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ചിത്രദുർഗ കത്രാൽ ഗ്രാമത്തിന് സമീപം വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ടയർ പൊട്ടിയതിനെ തുടർന്ന് ടോയോട്ട ഇന്നോവ എംയുവി കാർ റോഡിലെ ബാരിക്കേഡിൽ ഇടിച്ചുകയറിയായിരുന്നു അപകടം.
തമിഴ്‌നാട്ടിലെ കൃഷ്ണഗിരി സ്വദേശികളായ അർജുൻ (28), ശരവണ (31), സെന്തിൽ (29) എന്നിവരാണ് മരിച്ചത്. ഗോവയിൽ അവധി ആഘോഷിക്കാൻ പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടം. അർജുൻ ചെന്നൈയിൽ തമിഴ്‌നാട് പോലീസിൽ ജോലി ചെയ്യുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്ത് വെച്ചും മറ്റുള്ളവർ ചിത്രദുർഗ സർക്കാർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. സംഭവത്തിൽ ചിത്രദുർഗ റൂറൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA| ACCIDENT
SUMMARY: Three from Tamil Nadu dead after MUV crashes into barricade
കൊച്ചി: അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി. ഇന്ന് വൈകിട്ട് 4.30 ഓടെയാവും അന്തിമ ഫലം പ്രഖ്യാപിക്കുക.…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,240 രൂപയായി. ഗ്രാമിന്…
മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു…
പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ്…
ആലപ്പുഴ: ട്രെയിനിൻ്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിലെ…
ന്യൂഡല്‍ഹി: യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ 'പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന'; പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ…