ബെംഗളൂരു: വിജയപുരയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. കാർ യാത്രക്കാരായ അർജുൻ കുശാൽസിംഗ് രാജ്പുത് (32), രവിനാഥ് സുനിലാൽ പട്ടർ (52), പുഷ്പ രവിനാഥ് പട്ടർ (40), മേഘരാജ് അർജുൻസിംഗ് രജ്പുത് (12) എന്നിവരാണ് മരിച്ചത്. ജില്ലയിലെ ബബലേശ്വർ താലൂക്കിലെ അർജുനാഗിക്ക് സമീപം ശനിയാഴ്ചയാണ് അപകടം നടന്നത്. ജാംഖണ്ഡിയിലെ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന സിമന്റ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് നാല് മൃതദേഹങ്ങളും കാറിൽ നിന്ന് പുറത്തെടുത്തത്. അപകടം നടന്നയുടൻ ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ജില്ലാ പോലീസ് സൂപ്രണ്ട് ഋഷികേശ് സോനവാനെയും ബബലേശ്വർ സ്റ്റേഷൻ പോലീസും സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു.
The post കാർ സിമന്റ് ട്രക്കുമായി കൂട്ടിയിടിച്ച് നാല് മരണം appeared first on News Bengaluru.
Powered by WPeMatico
കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…