പത്തനംതിട്ട: കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തൊഴിലാളിയും രക്ഷിക്കാനിറങ്ങിയ ആളും മരിച്ചു. കൂവപ്പള്ളി സ്വദേശി അനീഷ്, ഓട്ടോ ഡ്രെെവർ എരുമേലി സ്വദേശി ബിജു എന്നിവരാണ് മരിച്ചത്. ഇരുവരും ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. 35 അടി താഴ്ചയുള്ള കിണറാണ് വൃത്തിയാക്കാനിറങ്ങിയത്.
ഇന്ന് ഉച്ചകഴിഞ്ഞ് എരുമേലി ടൗണിലാണ് അപകടം നടന്നത്. കിണർ വൃത്തിയാക്കാൻ അനീഷാണ് ഇറങ്ങിയത്. എന്നാല്‍ കിണർ വൃത്തിയാക്കുന്നതിനിടെ ഓക്സിജൻ ലഭിക്കാതെ അനീഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി കുഴഞ്ഞുവീണു. ഇയാളെ രക്ഷിക്കാനാണ് ബിജു കിണറ്റില്‍ ഇറങ്ങിയത്. എന്നാല്‍ ശ്വാസംമുട്ടി ബിജുവും മരിക്കുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ എരുമേലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
TAGS : LATEST NEWS
SUMMARY : Worker and rescuer fall ill while cleaning well; dies
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…
ബെംഗളൂരു: കർണാടക ആർടിസി ബസും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചാമരാജനഗർ ഹാനൂർ തലബെട്ടയില്‍ വെള്ളിയാഴ്ച…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും പ്രഭാഷകന്‍ ബിജു കാവില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാദീപ്തി അനുമോദനം, പ്രവര്‍ത്തന…