Categories: KERALATOP NEWS

കിണറ്റില്‍ വീണ ആടിനെ രക്ഷിക്കുന്നതിനിടയില്‍ യുവാവ് ശ്വാസം മുട്ടി മരിച്ചു

കൊല്ലം മടത്തറയില്‍ കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. കിണറ്റിലിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിക്കുകയായിരുന്നു. മുല്ലശ്ശേരി അംഗനവാടിക്ക് സമീപ താമസിക്കുന്ന മല്ലശ്ശേരി വീട്ടില്‍ അല്‍ത്താഫ് (25) ആണ് മരിച്ചത്. കിണറ്റില്‍ ആട് വീണത് അറിഞ്ഞ് അല്‍ത്താഫ് കിണറ്റില്‍ ഇറങ്ങുകയായിരുന്നു.

വീടിനോട് ചേർന്നുള്ളതാണ് 60 അടി താഴ്ചയുള്ള കിണറിലാണ് അല്‍ത്താഫ് ഇറങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. ശ്വാസം കിട്ടാതെ അല്‍ത്താഫ് കിണറ്റിനുള്ളില്‍ കുഴഞ്ഞു വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണം. ഫയർഫോഴ്സ് എത്തി മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Savre Digital

Recent Posts

മുഖ്യമന്ത്രിയാകാൻ യോഗ്യൻ താൻതന്നെ; എക്സില്‍ സര്‍വേ ഫലം പങ്കുവച്ച്‌ തരൂര്‍

തിരുവനന്തപുരം: 2026ല്‍ കേരള മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന സർവേഫലം പങ്കുവെച്ച്‌ ശശി തരൂർ. വിഭാഗീയത രൂക്ഷമായ യുഡിഫിനെ നയിക്കാൻ തരൂർ യോഗ്യനാണെന്ന…

16 minutes ago

പി.സി. ജോര്‍ജിനെതിരായ വിദ്വേഷ പരാമര്‍ശ കേസ്; പോലീസിനോട് റിപ്പോര്‍ട്ട് തേടി മജിസ്ട്രേറ്റ് കോടതി

ഇടുക്കി: വിദ്വേഷ പരാമർശത്തില്‍ പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട സ്വകാര്യ പരാതിയില്‍ പോലീസിനോട് റിപ്പോർട്ട് തേടി തൊടുപുഴ മജിസ്‌ട്രേറ്റ് കോടതി.…

51 minutes ago

നിപ സമ്പര്‍ക്ക പട്ടികയിലുള്ള യുവതി മരിച്ചു

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ നിപ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന സ്ത്രീ മരിച്ചു. മങ്കടയില്‍ നിപ ബാധിച്ച്‌ മരിച്ച പെണ്‍കുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ…

2 hours ago

ജെ.എസ്.കെ. വിവാദം; സിനിമയുടെ പേരുമാറ്റാൻ തയ്യാറാണെന്ന് നിര്‍മാതാക്കള്‍

കൊച്ചി: വിവാദമായ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഒഫ് കേരള' എന്ന സിനിമയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. സിനിമയുടെ പേര്…

2 hours ago

റഹീമിന് 20 വര്‍ഷം തടവ് തന്നെ; വിധി അപ്പീല്‍ കോടതി ശരിവെച്ചു

റിയാദ്: സൗദി അറേബ്യൻ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ കേസില്‍ കീഴ്‌ക്കോടതി വിധി ശരിവെച്ച്‌ അപ്പീല്‍ കോടതിയുടെ…

3 hours ago

രാജസ്ഥാനിലെ ചുരുവിൽ എയർഫോഴ്സ് വിമാനം തകർന്നുവീണു; പൈലറ്റുൾപ്പെടെ രണ്ട് പേർ മരിച്ചു

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നുവീണ് പൈലറ്റടക്കം രണ്ടു പേർ മരിച്ചു. SEPECAT ജാഗ്വാര്‍ വിമാനമാണ് ചുരുവിലെ ഗ്രാമീണ…

3 hours ago