കൊല്ലം മടത്തറയില്‍ കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. കിണറ്റിലിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിക്കുകയായിരുന്നു. മുല്ലശ്ശേരി അംഗനവാടിക്ക് സമീപ താമസിക്കുന്ന മല്ലശ്ശേരി വീട്ടില്‍ അല്‍ത്താഫ് (25) ആണ് മരിച്ചത്. കിണറ്റില്‍ ആട് വീണത് അറിഞ്ഞ് അല്‍ത്താഫ് കിണറ്റില്‍ ഇറങ്ങുകയായിരുന്നു.
വീടിനോട് ചേർന്നുള്ളതാണ് 60 അടി താഴ്ചയുള്ള കിണറിലാണ് അല്‍ത്താഫ് ഇറങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. ശ്വാസം കിട്ടാതെ അല്‍ത്താഫ് കിണറ്റിനുള്ളില്‍ കുഴഞ്ഞു വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണം. ഫയർഫോഴ്സ് എത്തി മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ മനുഷ്യന്‍റെ കാല്‍ കണ്ടെത്തി. സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന ട്രെയിൻ മുന്നോട്ട് എടുത്തതിനു പിന്നാലെ ട്രാക്കില്‍ നിന്നാണ്…
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് എന്‍.ശക്തന്‍. രാജിക്കത്ത് അദ്ദേഹം കെപിസിസിക്ക് കൈമാറി. തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായിരുന്നു അദ്ദേഹം.…
പത്തനംതിട്ട: ശബരിമല സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘം സന്നിധാനത്ത് നടത്തിയ ശാസ്ത്രീയ പരിശോധന ഇന്ന് പുലർച്ചെ പൂർത്തിയായി.…
ബെംഗളൂരു: തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷനും മലയാളം മിഷനും കർണാടക സർക്കാറിന്റെ സഹകരണത്തോടെ നടത്തിയ കന്നഡ ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്കുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇടിവ്. ഇന്ന് പവന് 1280 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 11,335 രൂപയും…
കല്പറ്റ: മുത്തശ്ശിയുടെ വീട്ടിലേക്ക് പുറപ്പെട്ട ഗോത്ര ബാലികയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ തമിഴ്‌നാട് ദേവര്‍ഷോല…