കോഴിക്കോട് : കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തിൽ അഞ്ച് യുവാക്കൾ പിടിയിൽ. കോഴിക്കോട് വളയത്താണ് സംഭവം. എലിക്കുന്നുമ്മൽ ബിനു (43), തറോ കണ്ടിയിൽ അമൽ ( 22 ), എലിക്കുന്നുമ്മൽ റീനു (42 ), എലിക്കുന്നുമ്മൽ ജിഷ്ണു (21), എലിക്കുന്നുമ്മൽ അഷ്വിൻ (23) എന്നിവരാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ ഉള്ളത്. രണ്ട് വീടുകളിൽ നിന്ന് പന്നിയുടെ ഇറച്ചിയും വനംവകുപ്പ് കണ്ടെത്തി. ഇറച്ചി ഇരുപതോളം പേർക്ക് വിതരണം ചെയ്തതായാണ് വിവരം.
കുറ്റ്യാടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകളിൽ റെയ്ഡ് നടത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്. വനം വകുപ്പിന് പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെയാണ് പരിശോധന നടത്തിയത്. വനത്തിനോട് ചേർന്നുള്ള പുരയിടത്തിലെ കിണറ്റിൽ വീണ കാട്ടുപന്നിയെയാണ് ഇവർ പിടികൂടി കറിവെച്ചത്.
<BR>
TAGS : WILD BOAR | KOZHIKODE NEWS
SUMMARY : A wild boar that fell into a well was killed and eaten in curry; Four people are in custody
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് അഞ്ചു രൂപ കുറച്ചു. ഇതോടെ 19 കിലോ സിലിണ്ടറിന് 1620 രൂപയായി. കഴിഞ്ഞ മാസം…
ബലൂചിസ്ഥാനിലെ കലത്ത് ജില്ലയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) യുടെ ആക്രമണത്തിൽ പാകിസ്ഥാൻ എലൈറ്റ് സ്‌പെഷ്യൽ സർവീസസ് ഗ്രൂപ്പിലെ (എസ്എസ്ജി)…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപിള്ളയ്ക്ക്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപന നടത്തിയത്. എൻ.എസ്.…
കൊച്ചി: കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,275 രൂപയായാണ്…
തിരുവനന്തപുരം: എറണാകുളത്ത് നിന്ന് അനുവദിച്ച വന്ദേഭാരത് ഉടൻ സർവീസ് ആരംഭിക്കും. ട്രെയിനിന്റെ ഷെഡ്യൂൾ റെയിൽവേ പുറത്തിറക്കി. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ…
മലപ്പുറം: വള്ളൂവമ്പ്രത്ത് വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് വെളിച്ചെണ്ണ മില്ലിൽ തീപിടിത്തമുണ്ടായത്. സംഭവം നടക്കുന്ന സമയത്ത് മില്ലിനുള്ളിൽ…