Categories: KERALATOP NEWS

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

കോട്ടയം: കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കോട്ടയം കരൂ‌ർ പഞ്ചായത്ത് കുടക്കച്ചിറ സെന്റ് തോമസ് മൗണ്ടിന് സമീപം വല്ലയിൽ ഓന്തനാൽ ബിജു പോളിന്റെ മകൻ ലിജു ബിജു (10) ആണ് മരിച്ചത്. രാവിലെ 10.30ഓടെയാണ് സംഭവം.

കുടക്കച്ചിറ സെന്റ് ജോസഫ് എൽ പി സ്‌കൂളിലെ നാലാം ക്ളാസ് വിദ്യാർത്ഥിയാണ്. പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് ചെളിയിൽ പുതയുകയായിരുന്നു. നാട്ടുകാ‌ർ ചേർന്ന് ഉടൻതന്നെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അടുത്തദിവസം ആദ്യ കുർബാന സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു ലിജു. സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കുമൊപ്പം കളിച്ചുകൊണ്ടിരിക്കവേയായിരുന്നു സംഭവം. കിണറ്റിൽവീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു.

പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃത​ദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Savre Digital

Recent Posts

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് മൈസൂരുവിൽ

ബെംഗളൂരു: രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് സന്ദര്‍ശനത്തിന് മൈസൂരുവിലെത്തും. 60 വർഷം പൂർത്തിയാക്കിയ മൈസൂരു ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ്…

18 minutes ago

വടകരയില്‍ തെരുവുനായ ആക്രമണം; പത്ത് പേര്‍ക്ക് പരുക്കേറ്റു

കണ്ണൂർ: വടകരയില്‍ പത്തോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കോട്ടക്കടവ്, കരിമ്പനപ്പാലം, റെയില്‍വെ സ്റ്റേഷന്‍, പോലീസ് സ്റ്റേഷന്‍ പരിസരം, എടോടി…

30 minutes ago

മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്; ക്ഷേത്രപൂജാരി അറസ്റ്റിൽ

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്; ക്ഷേത്രപൂജാരി അറസ്റ്റിൽ. ശ്രീരാഘവേന്ദ്രസ്വാമി സേവാസമിതിയുടെ കീഴിലുള്ള ഗണപതിക്ഷേത്രത്തിലെ പൂജാരി ഗുരുരാജ് ആചാരാരെയാണ് അറസ്റ്റ്…

1 hour ago

ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു; രണ്ടാം പാപ്പാന് ഗുരുതര പരുക്ക്

ഹരിപ്പാട്: ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ പാപ്പാൻ മരിച്ചു. മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ ഒന്നാംപാപ്പാൻ അടൂർ തെങ്ങമം ഗോകുലം വീട്ടിൽ മുരളീധരൻ…

1 hour ago

അഫ്ഗാനിൽ വൻ ഭൂചലനം, 6.3 തീവ്രത, ഒമ്പത് മരണം, ഡൽഹിയിലും പ്രകമ്പനം

കാബൂൾ: അഫ്ഗാനിസ്താനിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഭൂചലനത്തിൽ ഒമ്പത് പേർ മരിച്ചു. പുലർച്ചെ 12.57ഓടെയാണ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.3 തീവ്രതരേഖപ്പെടുത്തിയ…

2 hours ago

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; 19 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 19 എൻഎച്ച്പിസി (നാഷണൽ ഹൈഡ്രോളിക് പവർ കോർപ്പറേഷൻ) തൊഴിലാളികൾ…

2 hours ago