തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി 12ന് വൈകിട്ട് 5വരെ നീട്ടി. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ-04712525300.
ഓണ്‍ലൈനായി ഇതിനകം അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് ആവശ്യമുള്ള പക്ഷം എന്‍ജിനീയറിംഗ്/ഫാര്‍മസി ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ എന്നിവ പ്രസ്തുത അപേക്ഷയില്‍ കൂട്ടിച്ചേര്‍ക്കുന്നതിനുളള അവസരം ലഭ്യമാക്കിയിട്ടുണ്ട്.
ആര്‍ക്കിടെക്ചര്‍ (ബി.ആര്‍ക്) കോഴ്സ് കൂട്ടിച്ചേര്‍ക്കുന്നവര്‍ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ എന്‍.എ.ടി.എ നടത്തുന്ന പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടേണ്ടതും മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ കൂട്ടിച്ചേര്‍ക്കുന്നവര്‍ എന്‍.ടി.എ നടത്തുന്ന നീറ്റ് യു.ജി 2025 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടേണ്ടതുമാണ്. നിലവിലുള്ള അപേക്ഷകര്‍ക്ക് ഇന്ത്യയിലെ മറ്റ് കീം പരീക്ഷാകേന്ദ്രങ്ങള്‍ കൂടി 2 മുതല്‍ 8 വരെയുള്ള ഓപ്ഷനുകള്‍ ആയി കൂട്ടിച്ചേര്‍ക്കുന്നതിന് അവസരം ലഭ്യമാക്കിയിട്ടുണ്ട്. കീം 2025 അപേക്ഷിച്ചവര്‍ക്ക് പുതിയ കേന്ദ്രങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് മാര്‍ച്ച് 12 വൈകിട്ട് 5 മണിവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റില്‍ സൗകര്യം ഉണ്ടായിരിക്കും.
<br>
TAGS : KEAM-2025 | EDUCATION
SUMMARY : KEAM application extended till 12
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…