പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ നടന്‍ പ്രകാശ് രാജ് പങ്കെടുക്കുന്ന നിർമിത ബുദ്ധി ഉപയോഗിച്ച് തയാറാക്കിയ വ്യാജചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കന്നഡ സിനിമാ നിര്‍മാതാവ് പ്രശാന്ത് സാംബര്‍ഗിക്കെതിരേ പ്രകാശ് രാജ് മൈസൂരു ലക്ഷ്മിപുരം പോലീസില്‍ നല്‍കിയ പരാതിയിലാണ് കേസ്.
മൈസൂരു സിറ്റി പോലീസ് കമ്മിഷണര്‍ സീമ ലട്കറുമായി അദ്ദേഹം സ്റ്റേഷനിലെത്തി പരാതി സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചു. മഹാകുംഭമേളയില്‍ പങ്കെടുത്തിട്ടില്ലെന്നും നിര്‍മിതബുദ്ധി ഉപയോഗിച്ച് വ്യാജചിത്രം നിര്‍മിച്ചതിനുപിന്നില്‍ പ്രശാന്ത് സാംബര്‍ഗിയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
”ഞാന്‍ വിശ്വാസിയല്ല. എന്നാല്‍, ഒരു വിശ്വാസത്തിനോ മതത്തിനോ എതിരല്ല. വിശ്വാസികള്‍ക്ക് മഹാകുംഭമേള പുണ്യസ്ഥലമാണ്. രാഷ്ട്രീയാവശ്യങ്ങള്‍ക്കായി ജനങ്ങളുടെ വിശ്വാസത്തെ ദുരുപയോഗം ചെയ്യാനും തന്നെ മോശമായി ചിത്രീകരിക്കാനുമുള്ള ചിലരുടെ ശ്രമങ്ങള്‍ക്കെതിരേയാണ് പരാതി നല്‍കിയത്” -അദ്ദേഹം പറഞ്ഞു.
TAGS : PRAKASH RAJ
SUMMARY : Fake image of Prakash Raj participating in Kumbh Mela; Police registered a case against the filmmaker
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…
കോഴിക്കോട്: നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീറിന്റെ സഹോദരി എ.എന്‍.ആമിന (42) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം.കോഴിക്കോട് ബേബി…
ബെംഗളൂരു: ചിക്കമഗളൂരുവില്‍ കാർ ബൈക്കിലിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി അഞ്ചരക്കണ്ടി വെൺമണൽ കുന്നുമ്മൽ ജബ്ബാറിൻ്റെ മകൻ…
ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ്(55)അന്തരിച്ചു. ഓം, കെജിഎഫ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായിരുന്നു നടന്‍ ഹരീഷ്…