Categories: KARNATAKATOP NEWS

കുടകില്‍ നേരിയ ഭൂചലനം

ബെംഗളൂരു: കുടകിലെ മടിക്കേരിക്കടുത്ത് ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച രാവിലെ 10.49-ന് മടിക്കേരി താലൂക്കിലെ മഡെ ഗ്രാമപ്പഞ്ചായത്തിന് 2.4 കിലോമീറ്റർ വടക്കുപടിഞ്ഞാറായാണ് റിക്ടർ സ്കെയിലിൽ 1.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. മടിക്കേരി പട്ടണത്തിൽനിന്ന് നാലുകിലോമീറ്ററും ഹാരങ്കി അണക്കെട്ടിൽനിന്ന് 23.8 കിലോമീറ്ററും അകലെയായിരുന്നു പ്രഭവകേന്ദ്രം. മോനനഗേരി, ബേട്ടഹൂരു എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.

അതേസമയം നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചെറിയൊരു ഭൂചലനമാണ് ഉണ്ടായതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.
<br>
TAGS : EARTHQUAKE | KODAGU | MADIKKERI
SIMMARY : Slight earthquake in Kodagu

 

Savre Digital

Recent Posts

മതപരിവർത്തന ആരോപണം; മലയാളി വൈദികനും ഭാര്യയും ഉൾപ്പെടെ 12പേർ മഹാരാഷ്‌ട്രയിൽ അറസ്റ്റിൽ

മുംബൈ: മഹാരാഷ്‌ട്രയിൽ മതപരിവർത്തനം ആരോപിച്ച്‌ മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റു ചെയ്‌തു. ക്രിസ്‌മസ് പ്രാർഥന യോഗത്തിനിടെ നാഗ്പുർ ഷിംഗോഡിയിലാണ് സിഎസ്ഐ…

37 minutes ago

ജയസൂര്യക്ക് ഇഡി കുരുക്ക്: വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടൻ ജയസൂര്യക്ക് വീണ്ടും ഇഡി നോട്ടീസ്. ജനുവരി ഏഴിന് വീണ്ടും…

41 minutes ago

ഗാലറിയില്‍നിന്നു വീണ് പരുക്കേറ്റ സംഭവം; രണ്ടു കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസിന്‍റെ വക്കീല്‍ നോട്ടീസ്

കൊച്ചി: കഴിഞ്ഞ വർഷം ഡിസംബർ 29ന് കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ രണ്ട്…

2 hours ago

ഹുൻസൂരിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജൂവലറിയിൽ തോക്കുചൂണ്ടി കവർച്ച; അന്വേഷണത്തിന് പ്രത്യേകസംഘം

ബെംഗളൂരു: മൈസൂരുവിനടുത്തുള്ള ഹുൻസൂരിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജൂവലറിയിൽ നടന്ന കവർച്ചക്കേസ് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ രൂപവത്കരിച്ചു. ഡിവൈഎസ്‌പി രവിയുടെ നേതൃത്വത്തിലുള്ള അഞ്ച്…

2 hours ago

പോലീസുകാരനെ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: മുഹമ്മ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിപിഒ സന്തോഷ് കുമാർ (45) ആണ് മരിച്ചത്.…

2 hours ago

സ്വന്തം തോ​ക്കി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റു; യു​വാ​വി​ന് ദാ​രു​ണാന്ത്യം

ഛത്തീസ്‌ഗഡ്‌: സ്വ​ന്തം തോ​ക്കി​ൽ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​ബി​ലെ ഫി​റോ​സ്‌​പു​രി​ൽ യു​വാ​വി​ന് ദാ​രു​ണ അ​ന്ത്യം. ധ​നി സു​ച്ച സ്വ​ദേ​ശി​യാ​യ ഹ​ർ​പി​ന്ദ​ർ…

4 hours ago