ബെംഗളൂരു: കുടകിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വിരാജ്പേട്ട് താലൂക്കിലെ പാലിബെട്ടയ്ക്കടുത്തുള്ള എമ്മെഗുണ്ടി എസ്റ്റേറ്റിൽ വ്യാഴാഴ്ചയാണ് സംഭവം. തമിഴ്നാട് സ്വദേശി ആർ. സെൽവം എന്ന ചെല്ല മേസ്ത്രി (65) ആണ് മരിച്ചത്. പ്രദേശത്തെ കാപ്പി എസ്റ്റേറ്റിൽ റൈറ്റർ ആയി ജോലി ചെയ്തുവരികയായിരുന്നു.
രാവിലെ 6.30ന് പ്രഭാത നടത്തത്തിനിറങ്ങിയപ്പോഴാണ് സെൽവത്തെ ആന ആക്രമിച്ചത്. സെൽവത്തിന്റെ ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ കാട്ടാന രക്ഷപ്പെട്ടു. ഗുരുതരമായ പരുക്കുകളോടെ സെൽവം സംഭവസ്ഥലത്ത് തന്നെ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച ആന സെൽവത്തെ കണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് പറഞ്ഞു.
ആനകളെ കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് കുടക് ഡിസിഎഫ് ജഗന്നാഥ് പറഞ്ഞു. അതേസമയം പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ നടപടി എടുത്തില്ലെങ്കിൽ ഇനിയും നിരവധി ജീവനുകൾ നഷ്ടപ്പെട്ടേക്കുമെന്നും നാട്ടുകാർ പറഞ്ഞു.
TAGS: KARNATAKA | ELEPHANT ATTACK
SUMMARY: Man dies in Elephant attack
ബെംഗളൂരു: വേള്‍ഡ് മലയാളീ ഫെഡറേഷൻ (ഡബ്ല്യൂഎംഎഫ്) ബിസിനസ് ക്ലബ് ഗ്ലോബൽ ലോഞ്ച് ബെംഗളൂരുവില്‍ നടന്നു. ഗ്രാൻഡ് മെർക്ക്യൂർ ഹോട്ടലിൽ നടന്ന…
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നാലാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഘത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയായ 65 വയസുകാരന് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷത്തോളം…
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല. സ്റ്റാലിന് പകരം മറ്റ് രണ്ട് മന്ത്രിമാര്‍…
കൊച്ചി: കേരളത്തിൽ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ ദിവസം താഴേക്ക് ഇറങ്ങിയ സ്വർണ വിലയാണ് ഇന്ന് വീണ്ടും കൂടിയത്.…
ഡൽഹി: പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിരപരാധിത്വം തെളിയിക്കണമെന്ന് നിലപാടെടുത്ത് എഐസിസി. കാര്യങ്ങള്‍ വ്യക്തമാക്കാതെ ഇനി…
ബെംഗളൂരു: അന്താരാഷ്ട്ര ബുക്കർ പ്രൈസ് ജേതാവും കന്നഡ എഴുത്തുകാരിയുമായ മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന സർക്കാർ തീരുമാനത്തെ എതിർത്ത്…