ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് വീട്ടമ്മയെ ഭർത്താവ് കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രി അനേക്കൽ താലൂക്കിലെ രചമനഹള്ളി ഗ്രാമത്തിലാണ് സംഭവം. മൈസൂരുവിലെ വാണി വിലാസ് മാർക്കറ്റ് പ്രദേശത്തു നിന്നുള്ള അനിതയാണ് (27) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഒമ്പത് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. കുടുംബ കലഹങ്ങൾ കാരണം അനിത ഒരു മാസം മുമ്പ് ഭർത്താവിന്റെ വീട് വിട്ടുപോയിരുന്നു. കഴിഞ്ഞ ആഴ്ച ബാബുവിന്റെ കുടുംബം അനിതയെ തിരികെ കൊണ്ടുവന്നു. ഇതിന് ശേഷവും ദമ്പതികൾ പതിവായി വഴക്കിട്ടിരുന്നു.
തിങ്കളാഴ്ച നടന്ന വഴക്കിനിടെ ബാബു അനിതയെ കൊലപ്പെടുത്തുകയായിരുന്നു. ബാബുവിന് മറ്റൊരു ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇതാണ് ഇരുവരും തമ്മിലുള്ള വഴക്കിന്റെ കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അത്തിബെലെ പോലീസ് കേസെടുത്തു.
TAGS: BENGALURU | CRIME
SUMMARY: Woman stabbed to death after domestic dispute
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…
ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…
ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ് ഉടമയായിരുന്നു. ഭാര്യ: രാമപുരം…
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ്…
ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…