ബെംഗളൂരു: കുടുംബസമേതം കേരളം വിടുകയാണെന്ന് വ്യക്തമാക്കി ഒളിമ്പ്യൻ പി ആർ ശ്രീജേഷ്. അടുത്ത വർഷം ബെംഗളൂരുവിലേക്ക് മാറുകയാണെന്നും മക്കളെ അവിടത്തെ സ്‌കൂളിൽ ചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രമുഖ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീജേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘അടുത്ത വർഷം ഞാൻ ബെംഗളൂരുവിലേക്ക് മാറുകയാണ്. കുടുംബവും എനിക്കൊപ്പം ഉണ്ടാകും. അവർക്കൊപ്പം കുറച്ചധികം സമയം കിട്ടുമെന്ന വിശ്വാസം എനിക്കുണ്ട്. കാരണം മക്കളുടെ സ്‌കൂൾ ഇവിടെ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണം. അച്ഛനും അമ്മയും എന്റെ കൂടെ ബെംഗളൂരുവിലേക്ക് വരുന്നുണ്ട്. നമ്മൾ സാക്രിഫൈസ് ചെയ്യേണ്ടിടത്തോളം കാലം ചെയ്തു. കുടുംബത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു. ആ ഒരു കാലഘട്ടം കഴിഞ്ഞു. ഇനിയെങ്കിലും കൂടെ നിർത്തിയില്ലെങ്കിൽ അവരോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിപ്പോകും അത്. ജോലി സംബന്ധമായി ഒരു പ്രവാസ ജീവിതം പോലെ പോകുന്നുവെന്നേയുള്ളൂ.’- ശ്രീജേഷ് പറഞ്ഞു.
<br>
TAGS : P R SREEJESH
SUMMARY : Olympian PR Sreejesh is moving to Bengaluru with his family; he is preparing to leave Kerala
.
ബെംഗളൂരു: ഇന്ത്യയിലെ മുൻനിര സർജിക്കൽ നിർമാതാക്കളുടെ ഉത്പന്നങ്ങളുമായി എകെഎസ് സർജംഡ് ഡിസ്ട്രിബ്യൂഷൻ ബെംഗളൂരു ഹൊസഹള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ വ്യവസായിയും…
ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്റെ വീട്ടിൽ മോഷണം. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. റിക്കി…
നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടർമാർ നന്ദികേട് കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…
തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…
ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…