ബെംഗളൂരു: ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് സംസാര ശേഷിയില്ലാത്ത ആറ് വയസുകാരനെ അമ്മ പുഴയിലേക്ക് തള്ളിയിട്ടു. ഉത്തര കന്നഡ ദണ്ഡേലി സ്വദേശി സാവിത്രിയാണ് (26) മകനെ മുതലകളുള്ള പുഴയിലേക്ക് തള്ളിയിട്ടത്.
മകൻ്റെ ആരോഗ്യാവസ്ഥയെച്ചൊല്ലി സാവിത്രിയും ഭർത്താവ് രവികുമാറും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ട് വീണ്ടും ഇരുവരും തമ്മിൽ ഇതേ വിഷയത്തിൽ വഴക്കുണ്ടായിരുന്നു. ഇതേതുടർന്നു സാവിത്രി കുട്ടിയേയും കൂട്ടി പുഴയ്ക്ക് സമീപം പോകുകയും പുഴയിലേക്ക് തള്ളിയിടുകയുമായിരുന്നു.
കുട്ടിയെ കൂട്ടിക്കൊണ്ടിപോയ സാവിത്രി ഒറ്റയ്ക്ക് തിരികെ വന്നത് കണ്ട് അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസ് എത്തി ചോദ്യം ചെയ്തതോടെ കുട്ടിയെ പുഴയിൽ എറിഞ്ഞ കാര്യം സാവിത്രി സമ്മതിക്കുകയായിരുന്നു. നാട്ടുകാരുടെയും മുങ്ങൽ വിദഗ്ധരുടെയും സഹായത്തോടെ കുട്ടിയെ പുറത്തെടുക്കാൻ തിരച്ചിൽ നടത്തി. ഞായറാഴ്ച രാവിലെ, ഗുരുതരമായ പരുക്കുകളോടെ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തതായി പോലീസിന് അറിയിച്ചു.
കുട്ടിയുടെ ശരീരത്തിലുടനീളം കടിയേറ്റ പാടുകളുണ്ട്. കൂടാതെ കുട്ടി ഒരു കൈയും നഷ്ടപ്പെട്ടിട്ടുണ്ട്. പുഴയിലേക്ക് വീണ കുട്ടിയെ മുതല ആക്രമിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
ലക്നോ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ മുസ്തഫാബാദ് ഗ്രാമത്തിന്റെ പേര് കബീർധാം എന്നാക്കി മാറ്റും. തിങ്കളാഴ്ച സ്മൃതി മഹോത്സവ് മേള…
ന്യൂഡൽഹി: തെരുവ് നായ പ്രശ്നത്തില്‍ അസാധാരണ നീക്കവുമായി സുപ്രീം കോടതി. പശ്ചിമ ബംഗാള്‍, തെലങ്കാന ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച പരാജയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്…
ന്യൂഡൽഹി: നാളെ മുതല്‍ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ് ഐ ആര്‍) നടപ്പാക്കുമെന്ന് കേന്ദ്ര…
ബെംഗളൂരു : തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ ഡിജിറ്റൽ ആസക്തി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡോ. വിനിയ വിപിൻ മുഖ്യപ്രഭാഷണം…
ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷ ഗൂഡാലോചന കേസിലെ ആരോപണവിധേയരുടെ ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാത്ത ഡല്‍ഹി പോലിസിനെ വിമര്‍ശിച്ച് സുപ്രിംകോടതി. ഉമര്‍ ഖാലിദ്…