കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകളെ കരുതിയിരിക്കുക; വിസ്ഡം ഫാമിലി കോണ്‍ഫറന്‍സ്

ബെംഗളൂരു; കുടുംബ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഒളിയജണ്ടകള്‍ക്കെതിരെ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷൻ ബെംഗളൂരുവിൽ സംഘടിപ്പിച്ച ഫാമിലി കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിലാണ് ആറു മാസക്കാലത്തെ പ്രചാരണത്തിന് സമാപനമായി സമ്മേളനം നടന്നത്.

ധാര്‍മ്മികത നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കുടുംബ സംവിധാനത്തെ തകര്‍ക്കാന്‍ കാരണമാകുന്ന എല്ലാ ചിന്താ ധാരകളും സമൂഹത്തിന്റെ പിന്നോട്ട് പോക്കിന് മാത്രമേ കാരണമാവുകയുള്ളൂ. കുടുംബ സംവിധാനം നേരിടുന്ന വെല്ലുവിളികള്‍ക്ക് ക്രിയാത്മക പരിഹാര മാര്‍ഗങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും മത – രാഷ്ടീയ – സന്നദ്ധ സംഘടനകളും മഹല്ലുകളും മുന്നോട്ട് വരണം.

പ്രീ മാരിറ്റല്‍, പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലുകള്‍ ബെംഗളൂവിലെ മത-സാംസ്കാരിക സംഘടനകള്‍ സ്ഥിരം പദ്ധതിയായി ഏറ്റെടുക്കണം. വൈവാഹിക രംഗത്തെ സ്ത്രീധനത്തിനും ധൂര്‍ത്തിനും ആഭാസങ്ങള്‍ക്കും തടയിടാന്‍ ക്രിയാത്മക കൂട്ടായ്മകള്‍ രൂപപ്പെടണം. പുതുതലമുറയിലെ ആത്മഹത്യാ പ്രവണതകളെ പഠന വിധേയമാക്കി അടിസ്ഥാന പരിഹാരങ്ങൾ നടപ്പാക്കാൻ സമുദായം ഒറ്റക്കെട്ടായി നിലകൊള്ളണം. ലഹരിയുടെ അതിവ്യാപനം പിരിമുറുക്കുന്ന സാഹചര്യത്തില്‍ ശക്തമായ ശിക്ഷകള്‍ നിഷ്‌കര്‍ഷിക്കുന്ന നിയമ നിര്‍മ്മാണം നടത്താൻ കർണാടക- കേരള സർക്കാറുകൾ നടപടികൾ സ്വീകരിക്കണം

ഖുര്‍ആനും പ്രവാചക ചര്യയും പ്രവാചകാനുയായികളുടെ രീതിശാസ്ത്രമനുസരിച്ച് പഠിക്കുവാന്‍ സാധാരണക്കാര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതാണ് മുസ്ലിം സമൂഹത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതയുക്തിവാദവും വ്യാപകമാവാനുള്ള കാരണമെന്നതിനാല്‍ വ്യവസ്ഥാപിതമായ മതപഠനം പ്രായഭേദമന്യേ വ്യാപകമാക്കലാണ് പരിഹാരമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം വൻജനാവലി സമ്മേളനത്തില്‍ പങ്കെടുത്തു.

കുടുംബങ്ങളെ കാർന്നു തിന്നുന്ന അധാർമികതൾ ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബെംഗളൂരു പാലസ് ഗ്രൗണ്ട് നാലപാട് പവിലിയനിൽ ഫാമിലി കോൺഫറൻസ് ഉദ്ഘാടനം ചെയ്തു കൊണ്ട് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജന: സെക്രട്ടറി ടി കെ അഷ്റഫ് ആവശ്യപ്പെട്ടു.

ശരിയായ പാരൻ്റിംഗ് കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് വിഷയവതരണം നടത്തിയ പ്രമുഖ ഫാമിലി കൗൺസിലർ ഹാരിസ് ബിൻ സലീം ഓർമിപ്പിച്ചു.

കർണാടക സർക്കാർ അതിഥിയായെത്തിയ യുഎഇ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡണ്ട് ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നടത്തി. ആദർശം നിഷ്ഠ സംതൃപ്ത കുടുംബത്തിൻ്റെ അടിത്തറയാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

ഓൾ ഇന്ത്യ കെ എം സി സി ജനറൽ സെക്രട്ടറി നൗഷാദ് വിസ്ഡം വൈസ് പ്രസിഡണ്ട് ശരീഫ് ഏലാംകോട് പ്രവർത്തകസമിതി അംഗങ്ങളായ റഷീദ് കൊടക്കാട് വെൽക്കം അഷറഫ്, ബി.എം.എ ജന: സെക്രട്ടറി അശ്റഫ് പിവി , ജമാഅത്തെ ഇസ്ലാമി ബെംഗളൂരു ജനറൽ സെക്രട്ടറി ഷബീർ കൊടിയത്തൂർ, ബാംഗ്ലൂർ ഇസ്ലാഹി സെൻറർ പ്രസിഡണ്ട് പി വി ബഷീർ, വിസ്ഡം ബെംഗളൂരു പ്രസിഡണ്ട് ഹബീബ് ട്രഷറർ സിപി ഷഹീർ, സെക്രട്ടറി ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു.

സമ്മേളനത്തിനോട്‌ അനുബന്ധിച്ച്‌ കുട്ടികൾക്ക്‌ വേണ്ടി പ്രത്യേക പ്രോഗ്രാം കളിച്ചങ്ങാടവും. ബുക്ക്‌ ഫെയറും നടന്നു.
<BR>
TAGS : WISDOM FAMILY CONFERENCE,

Savre Digital

Recent Posts

വെണ്ണല ഗവണ്‍മെന്റ് ഹൈസ്കൂളിലെ രണ്ടു വിദ്യാര്‍ഥികള്‍ക്ക് H1N1 സ്ഥിരീകരിച്ചു; സ്കൂള്‍ അടച്ചു പൂട്ടി

കൊച്ചി: വെണ്ണല ഗവണ്‍മെന്റ് ഹൈസ്കൂളിലെ രണ്ടു വിദ്യാർഥികള്‍ക്ക് H1N1 സ്ഥിരീകരിക്കുകയും 14 ഓളം വിദ്യാർഥികള്‍ക്ക് പനിയും പിടിപെടുകയും ചെയ്ത ഹെല്‍ത്ത്…

27 minutes ago

വാൽപ്പാറയിൽ എട്ടുവയസ്സുകാരനെ കൊന്നത് കടുവയല്ല, കരടി; സ്ഥിരീകരിച്ച് വനംവകുപ്പ്

തൃശൂർ: വാൽപ്പാറയിൽ എട്ടുവയസുകാരനെ കടിച്ചുകൊന്നത് കടുവയല്ല, കരടി. വനംവകുപ്പും ഡോക്ടേഴ്സും നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു…

40 minutes ago

ആന്ധ്രയിൽ സ്വാതന്ത്ര്യദിനം മുതല്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്സിനും സൗജന്യ ബസ് യാത്ര

അമരാവതി: എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രാ പദ്ധതിയുമായി ആന്ധ്രാപ്രദേശ്. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 മുതലാണ്…

1 hour ago

എടിഎം കവർച്ചാ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് കളൻതോടില്‍ എടിഎം കവർച്ചാ ശ്രമം. എസ്ബിഐ എടിഎം ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊട്ടിച്ച് പണം കവരാൻ ശ്രമിച്ച…

2 hours ago

ടെക്‌സസിൽ വെടിവയ്പ്പ്. മൂന്നു പേർ കൊല്ലപ്പെട്ടു

വാഷിംഗ്‌ടൺ ഡിസി: അമേരിക്കയിലെ ടെക്‌സസിൽ വെടിവയ്പ്പ്. മൂന്നു പേർ കൊല്ലപ്പെട്ടു. ടാർഗെറ്റ് സ്റ്റോറിൻ്റെ പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പ്പുണ്ടായത്. പ്രതിയെന്ന് സംശയിക്കുന്നയാളെ…

2 hours ago

മൈസൂരു ദസറ; ആനകൾക്ക് വൻവരവേൽപ്പ്, തൂക്കത്തില്‍ ഒന്നാമന്‍ ഭീമ

ബെംഗളൂരു: ദസറയിൽ പങ്കെടുക്കുന്ന ആനകൾക്ക് മൈസൂരു കൊട്ടാരത്തിൽ വൻവരവേൽപ്പ് നല്‍കി. പ്രത്യേകപൂജകൾ അടക്കമുള്ള ചടങ്ങുകളോടെയായിരുന്നു ആനകളെ കൊട്ടാരത്തിൽ എത്തിച്ചത്. ദസറയിൽ…

3 hours ago