ബെംഗളൂരു: അങ്കണവാടിയിൽ കുട്ടികൾക്ക് കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം നൽകിയ മുട്ട, ഫോട്ടോയും വീഡിയോയും പകർത്തിയശേഷം തിരിച്ചെടുത്ത് ജീവനക്കാർ. കോപ്പാൾ ജില്ലയിലാണ് സംഭവം. കുട്ടികളുടെ പ്ലേറ്റില്‍ മുട്ടകള്‍ വിളമ്പിയ ശേഷം ജീവനക്കാർ തന്നെ തിരിച്ചെടുക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ലക്ഷ്മി, ഷൈനസ ബീഗം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അങ്കണവാടികളിലെ കുട്ടികള്‍ക്ക് മുട്ടകള്‍ വിളമ്പുകയും പിന്നീട് അത് പ്ലേറ്റില്‍ നിന്ന് തിരിച്ചെടുക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. ഭക്ഷണം കിട്ടുന്നതിനിടെ കുട്ടികള്‍ കൈകൂപ്പി പ്രാര്‍ഥിക്കുന്നതും വീഡിയോയില്‍ കാണാൻ സാധിച്ചതായി ബ്ലോക്ക് വിദ്യാഭ്യാസ ഉദ്യോഗസ്ഥർ പറഞ്ഞു.
അങ്കണവാടിയിലെ കുട്ടികള്‍ക്ക് മുട്ടനല്‍കുന്നത് കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാൽ എല്ലാ കുട്ടികൾക്കും സർക്കാർ ആനുകൂല്യം ലഭിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങളെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണത്തിനു ഉത്തരവിടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വനിത-ശിശുക്ഷേമ വകുപ്പ് കൊപ്പാളിലെ അങ്കണവാടി ജീവനക്കാർക്കായി പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചു.
TAGS: KARNATAKA | SCHOOL MEALS
SUMMARY: Anganwadi workers serve eggs to children, take them back after photo
തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്രമഴയിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി കാറ്റും മഴയും ശക്തമായതിനാല്‍ മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും…
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നതായി -തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിരുന്നുവെന്നും…
ന്യൂഡല്‍ഹി: മണിപ്പൂർ ഗവർണർക്ക് നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല നല്‍കി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്കാണ് അധിക ചുമതല…
ന്യൂഡൽഹി: കർണാടകയിലെ ബെളഗാവിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം ഇന്ധനച്ചോർച്ചയെ തുടർന്ന് തിരിച്ചിറക്കി. 41 പേരുമായി പറന്നുയർന്ന സ്റ്റാർ എയർലൈൻസിൻ്റെ…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ…
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…