കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വനിതാ നഴ്‌സിന് നേരെ രോഗിയുടെ ആക്രമണം. മരുന്ന് നല്‍കിയ ശേഷം തിരിച്ച് നടക്കുന്നതിനിടെ രോഗി നഴ്‌സിനെ ചവിട്ടി വീഴ്‌ത്തി. ആക്രമണത്തില്‍ നഴ്‌സിന് സാരമായി പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.
ആശുപത്രിയിലെ 7-ാം വാർഡിലുള്ള രോഗി അക്രമാസക്തനായതോടെ മരുന്ന് നല്‍കാനായി എത്തിയതായിരുന്നു നഴ്‌സ്. ഇഞ്ചക്ഷൻ നല്‍കി തിരിച്ചു പോകുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരെ തള്ളിമാറ്റി രോഗി, നഴ്‌സിനെ ആക്രമിക്കുകയായിരുന്നു.
പുറത്ത് ശക്തമായി ചവിട്ടിയതിന്റെ ആഘാതത്തില്‍ തെറിച്ചുപോയ നഴ്‌സിന്റെ കയ്യും മുഖവും ഒരു ഗ്രില്ലില്‍ ഇടിച്ചു. മുഖത്ത് ഗുരുതരമായി പരിക്കേല്‍ക്കുകയും കയ്യിന് ക്ഷതമേല്‍ക്കുകയും ചെയ്തു. മുഖത്ത് ആറോളം തുന്നലുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് കേരള ഗവ നഴ്‌സ് അസോസിയേഷൻ രംഗത്തെത്തി.
നിലവില്‍ 20 സുരക്ഷാ ജീവനക്കാരുടെ കുറവ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലുണ്ട്. നഴ്‌സിംഗ് വിഭാഗം ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട നടപടികള്‍ ആശുപത്രി അധികൃതർ സ്വീകരിക്കണമെന്ന് നഴ്‌സിംഗ് അസോസിയേഷൻ ആവശ്യപ്പെട്ടു.
TAGS : KOZHIKOD | PATIENT | ATTACK
SUMMARY : Assault on female nursing officer at Kothiravattam Mental Health Centre
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഭഗീരഥപുരയില്‍ മലിനജലം കുടിച്ച് ഒമ്പതുപേര്‍ മരിച്ചു. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന…
ബെംഗളൂരു: കന്നഡ സിനിമയിലെ ഇതിഹാസ താരങ്ങളായ ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ് ബി. ഷെട്ടി എന്നിവർ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില്‍ റിട്ടയേർഡ് പ്രിൻസിപ്പലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിക്കുകയും ദമ്പതികളെ ആക്രമിക്കുകയും ചെയ്ത…
മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം. തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന…
തിരുവനന്തപുരം: ബെംഗളൂരുവിലെ ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും. വര്‍ക്കല ശിവഗിരി…
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തില്‍ മാറ്റം. ആര്‍ നിശാന്തിനി ഐപിഎസിനെ പോലീസ് ആസ്ഥാനത്തെ…