കുന്നംകുളം: തൃശൂർ കുന്നംകുളം കുറുക്കൻപാറയിൽ കെ.എസ്.ആർ.ടി.സി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് സാരമായി പരുക്കേറ്റു. ഇവരെ തൃശ്ശൂരില ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുവായൂരിൽ നിന്ന് കുന്നംകുളം വഴി കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. എതിരെ വരികയായിരുന്ന ടോറസ് ലോറിയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് ഇടിച്ചു കയറുകയായിരുന്നു. ഇരുവാഹനങ്ങളുടെയും മുൻവശം പൂർണ്ണമായും തകർന്നു. ലോറി വെട്ടിപൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.
ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…