ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലെത്തിയതായി സൂചന. അമ്പലപ്പുഴ നീര്‍ക്കുന്നത്ത് ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാറില്‍ കഴിഞ്ഞ രാത്രി ബണ്ടി ചോര്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. രൂപസാദൃശ്യമുള്ളയാളെ കണ്ട് സംശയം തോന്നിയയാൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സിസി ടിവി ദൃശ്യത്തെ തുടർന്ന് അമ്പലപ്പുഴയിലും ആലപ്പുഴയിലുമുള്ള ഹോട്ടലുകളിൽ ലോഡ്ജിലും പോലീസ് പരിശോധന നടത്തി.
ബണ്ടി ചോർ അവസാനമായി കോയമ്പത്തൂർ ജയിലിൽ ആയിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാൾ ജയിൽ മോചിതനായോ എന്നും പോലീസ് പരിശോധിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഹൈടെക് കള്ളനെന്ന് അറിയപ്പെടുന്ന ബണ്ടി ചോർ. തിരുവനന്തപുരത്തെ മോഷണക്കേസിൽ കേരളത്തിലും ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
വീഡിയോ : റിപ്പോര്‍ട്ടര്‍ ടി.വി
<BR>
TAGS : BUNDY CHOR | ALAPPUZHA NEWS,
SUMMARY : Notorious thief Bundy Chor has arrived in Alappuzha; The footage is on CCTV in the private bar
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…