കോട്ടയം: കുമരകം-ചേർത്തല റൂട്ടിൽ കൈപ്പുഴമുട്ട് പാലത്തിന് താഴെ കാർ ആറ്റിലേക്ക് വീണ് 2 പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെയിൽ സ്ഥിരതാമസക്കാരനായ മലയാളി കൊട്ടാരക്കര ഓടനാവട്ടം സ്വദേശി ജയിംസ് ജോർജ് (48), ബദ്‌ലാപൂർ സ്വദേശിനിയായ സായ്‌ലി രാജേന്ദ്ര സർജെ (27) എന്നിവരാണ് മരിച്ചത്. താനെയിൽ നിന്ന് അവധിയാഘോഷിക്കാനാണ് ഇരുവരുമെത്തിയത്.
തിങ്കളാഴ്ച രാത്രി 8.45 ഓടെ ആര്‍പ്പുക്കര കൈപ്പുഴമുട്ടിലാണ് സംഭവം. കോട്ടയം ഭാഗത്തുനിന്നും വന്ന കാര്‍ കൈപ്പുഴമുട്ട് പാലത്തിന്റെ ഇടതുവശത്തെ സര്‍വീസ് റോഡ് വഴിവന്ന് നേരെ ആറ്റില്‍ വീഴുകയായിരുന്നു. നിലവിളി കേട്ട് ജനങ്ങള്‍ ഓടിയെത്തിയപ്പോഴേക്കും കാര്‍ വെള്ളത്തില്‍ മുങ്ങിത്താണിരുന്നു. പിന്നീട് കാര്‍ കണ്ടെത്തി കരയ്‌ക്കെത്തിച്ച് ചില്ലുപൊട്ടിച്ച് ഇരുവരെയും പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വാടകയ്‌ക്കെടുത്ത കാറാണ് അപകടത്തില്‍പ്പെട്ടതെന്നും ഗൂഗിള്‍ മാപ്പ് നോക്കിയെത്തി അപകടത്തില്‍പ്പെട്ടതാവാമെന്നും പോലീസ് പറഞ്ഞു.
<br>
TAGS : CAR ACCIDENT
SUMMARY : 2 killed in car accident in Kumarakam
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…