ബെംഗളൂരു: കോൺഗ്രസ് സർക്കാറിനെതിരെ 60% കമ്മിഷൻ ആരോപണം ഉന്നയിച്ച കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമിയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. വെറുതെ അഴിമതി ആരോപിക്കുന്നതിന് പകരം തെളിവുകൾ കൂടി ഹാജരാക്കു എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മൈസൂരുവിൽ വെച്ചാണ് കുമാരസ്വാമി സംസ്ഥാന സർക്കാറിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പൊതുമരാമത്ത്, ജലസേചന പദ്ധതികളുടെ പേരിൽ വൻ അഴിമതി നടക്കുന്നുണ്ടെന്നും ഓരോ വകുപ്പിലും അതിനായി പ്രത്യേക വിഹിതം തീരുമാനിച്ചിട്ടുണ്ടെന്നുമായിരുന്നു കുമാരസ്വാമി ആരോപിച്ചത്. കോൺഗ്രസ് പാർട്ടി പ്രവർത്തകർ പോലും ഇത് സമ്മതിച്ചിട്ടുണ്ട്. പാവപ്പെട്ടവർക്കുള്ള ഭവന വിതരണത്തിലും കൈക്കൂലി ഉൾപ്പെടുന്നു. നേരത്തെ പഞ്ചായത്ത് ഡെവലപ്‌മെൻ്റ് ഓഫീസർമാരായിരുന്നു കൈക്കൂലി വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ വിധാനസൗധയിൽ മന്ത്രിമാർ പരസ്യമായി കൈക്കൂലി വാങ്ങുന്നു. സംസ്ഥാനത്തെ കരാറുകാരുടെ അവസ്ഥ ദയനീയമാണ്. കോൺഗ്രസിനെ പിന്തുണയ്ക്കുന്ന കരാറുകാർ പോലും ഇപ്പോൾ പറയുന്നത് മുൻ ബിജെപി സർക്കാരായിരുന്നു മികച്ചതെന്ന്. ഇതിന് വരും ദിവസങ്ങളിൽ സിദ്ധരാമയ്യയും കോൺഗ്രസും വലിയ വില നൽകേണ്ടിവരുമെന്നും കുമാരസ്വാമി മൈസൂരുവിൽ പറഞ്ഞു.
<BR>
TAGS : ALLEGATIONS | HD KUMARASWAMY
SUMMARY : 60% commission: Siddaramaiah asks to prove allegations
തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം അയച്ച് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ഫരീദാബാദ് സ്വദേശിനി…
കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസില്‍ പ്രതിയും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ കെ.പത്മരാജൻ കുറ്റക്കാരനെന്ന് കോടതി.…
കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്‌സ് വിഭാഗമാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. ലീഡ് നിലയിൽ…
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുല്‍വാമയിലെ വീടാണ് സുരക്ഷാസേന…