Categories: KARNATAKATOP NEWS

കുരങ്ങുപനി; കർണാടകയിൽ എട്ട് വയസുകാരൻ മരിച്ചു

ബെംഗളൂരു: കർണാടകയിൽ കുരങ്ങുപനി ബാധിച്ച് എട്ട് വയസുകാരൻ മരിച്ചു. ശിവമോഗ തീർത്ഥഹള്ളി താലൂക്കിലെ ദത്തരാജ്പുര ഗ്രാമത്തിൽ നിന്നുള്ള രാമു – സവിത ദമ്പതികളുടെ മകൻ രചിത് ആണ് മരിച്ചത്. കടുത്ത പനി കാരണം വ്യാഴാഴ്ച രാത്രി മണിപ്പാലിലെ കെഎംസി ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ശനിയാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു. രചിതിന്റെ സഹോദരി രമ്യയ്ക്കും കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്.

തീർത്ഥഹള്ളിയിലെ വാഗ്ദേവി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് രചിത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ജില്ലാ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ ഗുരുദത്ത ഹെഗ്ഡെയോട് ആവശ്യപ്പെട്ടു. കുരങ്ങുപനി കാരണം സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന രണ്ടാമത്തെ മരണമാണിത്. നേരത്തെ ചിക്കമഗളൂരുവിലെ എൻആർ പുര താലൂക്കിൽ നിന്നുള്ള 60 വയസ്സുള്ള സ്ത്രീയും രോഗബാധ കാരണം മരണപ്പെട്ടിരുന്നു. നിലവിൽ സംസ്ഥാനത്തുടനീളമുള്ള എല്ലാ ആശുപത്രികളിലും ആരോഗ്യ വകുപ്പ് നിരീക്ഷണവും ചികിത്സാ ശ്രമങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഈ വർഷം ചിക്കമഗളൂരുവിൽ 51 കേസുകളും ശിവമൊഗയിൽ 43ഉം ഉത്തര കന്നഡയിൽ ഒരു കേസുമാണ് റിപ്പോർട്ട്‌ ചെയ്തത്.

കഴിഞ്ഞ വർഷം കുരങ്ങുപനി കാരണം സംസ്ഥാനത്ത് 13 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. നോഡൽ ഓഫീസർമാർ, എപ്പിഡെമിയോളജിസ്റ്റുകൾ, ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥർ എന്നിവരുമായി ആരോഗ്യ വകുപ്പ് ദിവസേന അവലോകന യോഗം നടത്തുന്നുണ്ട്. ഗുരുതരമായ കേസുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്. കൂടാതെ ഒരു രോഗിയുടെ പ്ലേറ്റ്‌ലെറ്റ് എണ്ണം 1,10,000 ൽ താഴെയാണെങ്കിൽ, അവരെ ഉടൻ തന്നെ ഐസിയുവിലേക്ക് മാറ്റാനും നിർദേശമുണ്ട്. എപിഎൽ രോഗികൾക്കും ചികിത്സ സൗജന്യമാണ് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

TAGS: KARNATAKA | MONKEY POX
SUMMARY: Eight year old dies of monkeypox in KARNATAKA

Savre Digital

Recent Posts

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

8 hours ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

8 hours ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

9 hours ago

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

9 hours ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

10 hours ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

11 hours ago