Categories: TOP NEWS

കുറഞ്ഞത്‌ ഈ മോഡലുകൾക്ക്‌

മുംബൈ: കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിര്‍മല സീതാരാമന്‍ മൊബൈല്‍ ഫോണുകളുടെ അടിസ്ഥാന കസ്റ്റംസ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ ആപ്പിള്‍ ഐഫോണുകളുടെ വിലകുറച്ചു;  സ്‌മാർട്ട്‌ഫോണുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 20 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറച്ചതിന്‌ പിന്നാലെയാണ്‌ ആപ്പിള്‍ വിലക്കുറവ്‌ പ്രഖ്യാപിച്ചത്‌. ആപ്പിളിന്റെ പ്രൊ, പ്രൊ മാക്‌സ് മോഡലുകള്‍ ഒഴിച്ച് ബാക്കിയെല്ലാം ഇന്ത്യയിലാണ് നിര്‍മിക്കുന്നത്. ഇവയ്ക്ക് വിലകുറയാന്‍ ഇത് സഹായിക്കും.

ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകൾക്ക് 300 രൂപ കുറഞ്ഞു. ഐഫോൺ 15 വില 128 ജിബി മോഡലിന്‌ 79,900 ൽനിന്നും 79,600 ആയി. 15 പ്ലസിന്‍റെ വില 89,600 ആയി. നേരത്തേ ഇത്‌ 89,900 ആയിരുന്നു.

ഐ ഫോൺ 14ന്‌ പുതിയ വില 128 ജിബിക്ക്‌ 69,600 ആണ്‌. മുമ്പ്‌ 69,900 ആയിരുന്നു. അതേ സമയം ടോപ്പ്‌ മോഡലുകൾക്ക്‌ 6000 രൂപവരെ വില കുറഞ്ഞു. ഐഫോൺ 15 പ്രോ മോഡലിന്‌ 1,34,900 ആയിരുന്നത്‌ 1,29,800 ആയി. 5,100 രൂപയുടെ കുറവ്‌. ഐഫോൺ 15 പ്രോ മാക്‌സിന്‌ 5900 ആണ്‌ കുറഞ്ഞത്‌. 1,59,900 രൂപ വിലയുണ്ടായിരുന്ന ഫോൺ ഇനി 1,54,000 രൂപയ്‌ക്ക്‌ വാങ്ങാം.

 

 

Savre Digital

Recent Posts

രണ്ടരവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു

പാലക്കാട്‌: രണ്ടരവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു. മണ്ണാർക്കാട് പൊമ്പ്രയിലാണ് സംഭവം. പൊമ്പ്ര സ്വദേശി തിട്ടുമ്മല്‍ സഫ് വാൻ, ഷഹല ദമ്പതികളുടെ…

5 minutes ago

കെ എം അഭിജിത്തിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി പട്ടികയില്‍ നിന്ന് ഒഴിവാക്കി

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി പട്ടികയില്‍ നിന്ന് കെഎസ്‌യു നേതാവ് കെ എം അഭിജിത്തിനെ ഒഴിവാക്കി. ഇതേ തുടർന്ന്…

58 minutes ago

കോഴി-മാലിന്യസംസ്‌കരണപ്ലാന്റില്‍ വീണ് മൂന്നുപേര്‍ മരിച്ചു

മലപ്പുറം: അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റില്‍ അപകടം. മൂന്ന് ഇതരസംസ്ഥാന തൊഴിലാളികക്ക് ദാരുണാന്ത്യം. വികാസ് കുമാർ(29), സമദ് അലി (20),…

2 hours ago

മനുഷ്യക്കടത്ത് കേസ്; രണ്ട് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി

തൃശൂർ: മനുഷ്യക്കടത്ത് കേസില്‍ രണ്ട് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി തൃശൂർ അഡീഷനല്‍ സെഷൻസ് കോടതി. തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജാർഖണ്ഡ്…

3 hours ago

ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃശൂർ: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ ഇരിങ്ങാലക്കുടയിലാണ് സംഭവം. കാരുമാത്ര സ്വദേശിനിയായ ഫസീലയെയാണ് (23)…

3 hours ago

സ്വര്‍ണവില ഉയര്‍ന്നു; പവൻ്റെ ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഇന്ന് വർധിച്ചത്. 73680 രൂപയാണ് ഒരു പവൻ…

4 hours ago